ആരോഗ്യകേരള പുരസ്കാരം ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്

കുമളി: ആരോഗ്യമേഖലയിലെ ഗ്രാമപഞ്ചായത്തുകളുടെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആരോഗ്യ കേരള പുരസ്കാരം ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന പുരസ്കാരം 18ന് നാലിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ചേരുന്ന യോഗത്തില്‍ ഗവര്‍ണര്‍ പഞ്ചായത്തിന് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിനും നിശ്ചയ ദാര്‍ഢ്യത്തിന്‍െറയും ഭരണസമിതിയുടെ കൂട്ടായ ശ്രമത്തിനുള്ള അംഗീകാരമായി കാണുന്നതായി പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് പറഞ്ഞു. മാലിന്യസംസ്കരണ രംഗത്തെ മികച്ച പ്രവര്‍ത്തനം, ചിറ്റാമ്പാറ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ്, ആരോഗ്യകേരളം ശുചിത്വഗ്രാമം പദ്ധതിയുടെ മികച്ച പ്രവര്‍ത്തനം, ജൈവവള നിര്‍മാണം, രോഗമുക്തവും മാലിന്യരഹിതവുമായ മാംസം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാ സൗകര്യത്തോടെ പൂര്‍ത്തിയാക്കിയ ചിറ്റാമ്പാറ ആധുനിക അറവുശാല, പൊതുശ്മശാനം, മാധവന്‍കാനം, മാങ്കവല ചിറ്റാമ്പാറ എന്നീ മൂന്നു പൊതുശ്മശാനം , പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടത്തിയ മികച്ച പ്രവര്‍ത്തനം. കൊതുക് നിവാരണത്തിന് സ്ഥിരം സംവിധാനമായ ഫോഗിങ് മെഷീന്‍ വാങ്ങല്‍, ഏറ്റവും മികച്ച പാലിയേറ്റിവ് പ്രവര്‍ത്തനം, കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി യുവജനങ്ങളെ കരാട്ടെ പരിശീലിപ്പിക്കുന്നത് ചക്കുപള്ളത്തിന്‍െറ പ്രത്യേകതയാണ്. സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ക്ള്‍ നല്‍കല്‍, പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിന് വാര്‍ഡുതലത്തില്‍ ആരോഗ്യസേന, പട്ടികജാതി-വര്‍ഗ കോളനിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത കക്കൂസ്, പൊതുകക്കൂസ് നിര്‍മാണം പരിപാലനം എന്നിവയെല്ലാം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള ജൂറിയുടെ വിശദമായ പരിശോധനയിലും വിലയിരുത്തലും നടത്തിയാണ് ചക്കുപള്ളത്തെ ഒന്നാം സ്ഥാനത്തത്തെിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഈ വര്‍ഷം കഴിഞ്ഞതും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കാരണമായെന്നും പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.