വാര്‍ക്കത്തട്ട് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

അടിമാലി: ഇരുമ്പുപാലത്ത് നിര്‍മാണത്തിനിടെ വാര്‍ക്കത്തട്ട് പൊളിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളികളായ ഗോപി (30), ജാക്കി (24), രാജേഷ് (28) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഇരുമ്പുപാലം മെഴുകുംചാലില്‍ നിര്‍മാണം നടക്കുകയായിരുന്ന കെട്ടിടത്തിന്‍െറ മൂന്നാംനില വാര്‍ക്കയുമായി ബന്ധപ്പെട്ട ജോലി ചെയ്യവെ തട്ട് പൊളിഞ്ഞുവീഴുകയായിരുന്നു. ഈ തട്ടിന് മുകളില്‍ ആറ് ഇതര സംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരാണ് പൊളിഞ്ഞ വാര്‍ക്ക തട്ടിനൊപ്പം നിലംപതിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാല്‍ ഇവരെ കോട്ടയത്തിന് കൊണ്ടുപോവുകയായിരുന്നു. മൂന്നാര്‍ സ്വദേശിയുടേതാണ് നിര്‍മാണം നടത്തിയിരുന്ന കെട്ടിടം. ആവശ്യത്തിന് സുരക്ഷാ സൗകര്യം ഒരുക്കാതെയായിരുന്നു ഇവിടെ ജോലി നടത്തിയിരുന്നതെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.