വനംവകുപ്പ് ഓഫിസിലെ വളര്‍ത്തുമാനിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ ദുരിതത്തില്‍

മറയൂര്‍: വനപാലകര്‍ ഓമനിച്ചുവളര്‍ത്തുന്ന പുള്ളിമാനിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ ദുരിതത്തില്‍. വീട്ടുവളപ്പിലെ ഉണങ്ങിയ ചന്ദനമരം മുറിച്ചുനീക്കണമെന്ന് അപേക്ഷയുമായി മറയൂര്‍ വനംവകുപ്പ് റെയ്ഞ്ച് ഓഫിസറുടെ കാര്യാലയത്തില്‍ എത്തിയ മറയൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് പുള്ളിമാനിന്‍െറ ആക്രമണത്തില്‍ കാല്‍മുട്ട് തകര്‍ന്ന് വിഷമിക്കുന്നത്. പരിക്കേറ്റ് കിടന്ന ചന്ദ്രശേഖരന്‍ നായരെ ആശുപത്രിയില്‍ എത്തിച്ച് എക്സ്റേയുടെതുക മാത്രം നല്‍കി പോകുകയാണ് വനപാലകര്‍ ചെയ്തത്. മുട്ടിന്‍െറ ചിരട്ടയുടെ ഓപറേഷന് ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. അത്രയും പണമില്ലാത്തതിനാല്‍ തമിഴ്നാട്ടിലെ നാട്ടുവൈദ്യനെയാണ് ആശ്രയിച്ചിരിക്കുന്നത്. ഹൃദ്രോഗി കൂടിയായ ചന്ദ്രശേഖരന്‍ നായര്‍ പരസഹായം ഇല്ലാതെ എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആഗസ്റ്റ് മാസം 21നാണ് ചന്ദ്രശേഖരന്‍ നായര്‍ മറയൂര്‍ റെയ്ഞ്ച് ഓഫിസില്‍ എത്തിയത്. ചന്ദനമരം മുറിക്കുന്നതിന് ആവശ്യമായ രേഖകള്‍ മറയൂര്‍ റെയ്ഞ്ച് ഓഫിസര്‍ക്ക് നല്‍കിയ ശേഷം പുറത്തിറങ്ങിയ ചന്ദ്രശേഖരന്‍ നായര്‍ക്കുനേരെ പുള്ളിമാന്‍ പാഞ്ഞടുക്കുകയായിരുന്നു. മുകളിലത്തെ കെട്ടില്‍നിന്ന് വീണ ചന്ദ്രശേഖരന്‍െറ വലതുകാല്‍ മുട്ടിന്‍െറ ചിരട്ട മൂന്നിടങ്ങളിലായി പൊട്ടി. മറയൂര്‍ ചന്ദന ഡിപ്പോക്കുള്ളിലെ കൂറ്റന്‍ മതില്‍ കെട്ടിനുള്ളിലാണ് പുള്ളിമാനിനെ വളര്‍ത്തിവരുന്നത്. ജൂലൈ 27ന് മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫിസര്‍മാരായ മുത്തുകുമാര്‍, ഗണേശന്‍ എന്നിവര്‍ക്ക് മാനിന്‍െറ കുത്തേറ്റിരുന്നു. മുത്തുകുമാറിന്‍െറ മൂക്കിനും ഗണേശന്‍െറ വയറ്റിലുമാണ് കുത്തേറ്റത്. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടിയത്തെി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഡിപ്പോക്കുള്ളില്‍ വളര്‍ത്തുന്ന മാന്‍ രണ്ടുമാസമായി റെയ്ഞ്ച് ഓഫിസിലത്തെുന്ന വനപാലകരെയും ആക്രമിക്കാന്‍ മുതിരുന്നത് പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.