തൊടുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് വ്യക്തമായതോടെ മുന്നണികള്‍ മത്സരരംഗത്ത് തയാറായിക്കഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍, അഴിമതികള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പട്ടയവിതരണം മുതലായ കാര്യങ്ങള്‍ ഇത്തവണയും ഇടുക്കിയില്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു. വാര്‍ഡുതല, പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ബ്ളോക്കുതല കമ്മിറ്റികള്‍ ഉടന്‍ രൂപവത്കരിക്കും. പ്രവര്‍ത്തകര്‍ക്കായി ജില്ലാതലത്തിലും മണ്ഡലം തലത്തിലും ശില്‍പശാലകളും മണ്ഡലങ്ങളില്‍ രാഷ്ട്രീയ പ്രചാരണ യാത്രകളും നടത്തും. ഈ മാസം 25ന് ഉള്ളില്‍ ഇവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തവണയും ജില്ലയിലെ വോട്ടര്‍മാരെ സ്വാധീനിക്കും. ആര്‍.എസ്.എസ്-ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകളുടെ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാനാണ് തീരുമാനം. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ മാസം അവസാനത്തോടെ ധാരണയിലത്തെും. മാലിന്യസംസ്കരണം, ജൈവപച്ചക്കറികൃഷി തുടങ്ങിയ സി.പി.എമ്മിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാറിന്‍െറയും ത്രിതല പഞ്ചായത്തുതലത്തിലും നടന്നുവരുന്ന അഴിമതികള്‍ പ്രചാരണവിഷയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശിവരാമന്‍ പറഞ്ഞു. മികച്ച വിജയപ്രതീക്ഷയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. പാര്‍ലമെന്‍റ് ഇലക്ഷനില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കര്‍ഷകരുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും വിഷയം ചര്‍ച്ചയാകുമ്പോള്‍ തിരിച്ചടിയുണ്ടാവില്ളെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായുള്ള യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ 15ന് നടക്കുന്ന ജില്ലാതല യോഗത്തോടെ ആരംഭിക്കും. സെപ്റ്റംബര്‍ 30ന് നിയോജകമണ്ഡലം യോഗങ്ങള്‍ നടക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ജനപക്ഷവികസനവും ഭരണനേട്ടങ്ങളുമാണ് പ്രധാന പ്രചാരണ വിഷയങ്ങളാകുകയെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കോഴിമല പറഞ്ഞു. പട്ടയവിതരണം, ഇടുക്കി മെഡി. കോളജ്, ഇടുക്കി താലൂക്ക്, കട്ടപ്പന മുനിസിപ്പാലിറ്റി തുടങ്ങിയവയും യു.ഡി.എഫിന് സഹായകമാകും എന്നാണ് നേതൃത്വത്തിന്‍െറ പ്രതീക്ഷ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഉള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകുകയാണ്. വാര്‍ഡുതല കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തുകഴിഞ്ഞു. മാനേജ്മെന്‍റ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറാക്കി. കേന്ദ്രമാതൃകയിലുള്ള വികസനവും കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാന പ്രചാരണ വിഷയങ്ങളാക്കുക. ക്ഷേമപദ്ധതികള്‍ ജനങ്ങളിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലൊട്ടാകെ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും ഇടുക്കിയിലെ അനുകൂല സാഹചര്യത്തില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വേലുക്കുട്ടന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും ഇത് കര്‍ഷകര്‍ക്കിടയില്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും അരുവിക്കരയിലെയും മുന്നേറ്റം തദ്ദേശതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.