തൊടുപുഴ: ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ലോകബാങ്കിന്‍െറ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാറും ഗ്രാമപഞ്ചായത്തും ഗുണഭോക്തൃ സമിതികളും ചേര്‍ന്ന് നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അണക്കരയില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ജലനിധി പദ്ധതി നാടിന് സമര്‍പ്പിക്കും. ഒരുകോടി മുടക്കി നിര്‍മിച്ച അണക്കര-ആനവിലാസം റോഡിന്‍െറ ഉദ്ഘാടനം അഡ്വ. ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഞ്ചുകോടിയുടെ ശുദ്ധജലവിതരണ പദ്ധതികളിലൂടെ 1200 വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനും 302 വീടുകളില്‍ മഴവെള്ള സംഭരണികള്‍ നല്‍കുന്നതിനും ജലനിധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഒരു സാനിട്ടേഷന്‍ കോംപ്ളക്സും 350 കുടുംബങ്ങള്‍ക്കുള്ള ഭൂജല പരിപോഷണ പദ്ധതികളും പൂര്‍ത്തീകരിച്ച് ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ ശുദ്ധജലക്ഷാമ വിമുക്ത പഞ്ചായത്തായി മാറ്റുക എന്നതും പദ്ധതിയുടെ ഭാഗമാണ്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് രാജന്‍ മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ആണ്ടവര്‍, മെംബര്‍മാരായ കെ.എസ്. പുതുമന, വക്കച്ചന്‍ ലൂക്കാ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.