കാളിയാര്‍ റെയ്ഞ്ചില്‍ വനംകൊള്ള വ്യാപകം

വണ്ണപ്പുറം: കാളിയാര്‍ റെയ്ഞ്ചിന്‍െറ സമീപപ്രദേശങ്ങളില്‍ വനംകൊള്ള വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഈട്ടി, തേക്ക് മുതലായ മരങ്ങളാണ് വനത്തില്‍നിന്ന് മുറിച്ചുകടത്തിയത്. അനധികൃതമായി മരം മുറിച്ചുകടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ഫോറസ്റ്റ് അധികൃതര്‍ നടപടിയെടുക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി മുണ്ടന്മുടി കമ്പാക കാനത്തുനിന്ന 100 ഇഞ്ച് വണ്ണമുള്ള വന്‍ ഈട്ടിമരവും തൊമ്മന്‍കുത്തില്‍നിന്ന് കൂറ്റന്‍ തേക്കുമരവും ഒടിയപാറയിലെ സര്‍ക്കാര്‍ ബെല്‍റ്റില്‍നിന്ന് നാലുലക്ഷം രൂപ വിലവരുന്ന തേക്കുമരവുമാണ് മുറിച്ചുകടത്തിയത്. രാത്രിയില്‍ വാഹനവുമായത്തെുന്ന സംഘം കാടിനുള്ളില്‍നിന്ന് മരംമുറിച്ച് കടത്തുകയാണ്. കോതമംഗലം, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട മേഖലകളിലേക്കാണ് മുറിച്ചെടുക്കുന്ന മരങ്ങള്‍ കൊണ്ടുപോകുന്നത്. വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വനംകൊള്ളക്കാര്‍ക്ക് പ്രോത്സാഹനമാവുകയാണ്. വനത്തില്‍നിന്നുള്ള അനധികൃത മരംവെട്ടിനെതിരെ നടപടിയെടുക്കാത്ത വനംവകുപ്പ് സാധാരണക്കാര്‍ക്കെതിരെ നിസ്സാര കാര്യങ്ങളില്‍ കേസെടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാളിയാര്‍ റെയ്ഞ്ചിലെ പടിക്കകത്ത് അനിയുടെ പുരയിടത്തില്‍നിന്ന പ്ളാവ് വെട്ടിയതിന്‍െറ പേരില്‍ അനിക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അനിയെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അനധികൃതമായി മരം മുറിച്ചുകടത്തുന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറയുന്നതല്ലാതെ പ്രതികളെ പിടികൂടാനോ മരംവെട്ട് തടയുന്നതിനോ വനംവകുപ്പിന് കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.