കട്ടപ്പന: ഏലത്തോട്ടങ്ങളിലെ കീടനാശിനി പ്രയോഗത്തില്‍ നിയന്ത്രണം ഉണ്ടാകണമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയ്തിലക്. സൗത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ പാമ്പുപാറയിലെ കോര്‍പറേറ്റ് ഓഫിസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുഗന്ധവിളകളില്‍ ഉപയോഗിക്കാവുന്ന കീടനാശിനികളുടെ ലിസ്റ്റ് സ്പൈസസ് ബോര്‍ഡ് പ്രസിദ്ധീകരിക്കും. അതനുസരിച്ചും ബോര്‍ഡിന്‍െറ മാനദണ്ഡങ്ങള്‍ അനുസരിച്ചുമുള്ള കീടനാശിനി, രാസവളം പ്രയോഗങ്ങളെ അംഗീകരിക്കുകയുള്ളൂ. മാര്‍ക്കറ്റില്‍ നിലവിലുള്ള ഒരുപറ്റം കീടനാശിനികള്‍ക്ക് ഉടന്‍ നിയന്ത്രണംവരും. അതിനുമുമ്പുതന്നെ അമിത കീടനാശിനി പ്രയോഗം കുറക്കാന്‍ കര്‍ഷകര്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാമ്പുപാറയില്‍ 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫിസില്‍ ഏലക്കായ് സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും തരംതിരിക്കുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഗോഡൗണിന്‍െറ ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. കമ്പനി ചെയര്‍മാന്‍ ഷാജന്‍ കളരിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, സ്പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ എസ്. കണ്ണന്‍, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട്, വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്‍റ് റെജി ജോണി, പഞ്ചായത്ത് അംഗം വക്കച്ചന്‍ തുരുത്തിയില്‍, കമ്പനി ഡയറക്ടര്‍മാരായ എസ്. ജീവാനന്ദന്‍, റോബിന്‍ കൊമ്പനാംതോട്ടം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.