സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ ആരംഭിക്കും –റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ

ചെറുതോണി: വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായി ഗവ. എയ്ഡഡ് സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് വരുംവര്‍ഷങ്ങളില്‍ മുഖ്യപരിഗണന നല്‍കുമെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ജില്ലയില്‍ ഒട്ടേറെ സൗകര്യം ഏര്‍പ്പെടുത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് ആയിട്ടുണ്ട്. മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും പോളിടെക്നിക്കുകളും ഐ.ടി.ഐയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉന്നത പഠനസാധ്യത വര്‍ധിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികവുറ്റ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് യോഗ്യരാക്കുന്നതിനായി സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായിവരികയാണ്. മൂലമറ്റം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എം.എല്‍.എയുടെ നിയോജക മണ്ഡലം വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ച 27 ലക്ഷം രൂപയുടെയും കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അലക്സ് കോഴിമല അധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബ്രിജിറ്റ് സിറിയക് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടോമി കുന്നല്‍, ബ്ളോക് പഞ്ചായത്ത് അംഗം ശശി കടപ്ളാക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ഓമന ജോണ്‍സണ്‍, ലളിത ജയരാജന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സാജു അഞ്ചനാനി, പി. വേലുക്കുട്ടന്‍, എം.കെ. ശിവന്‍കുട്ടി, ഗീത തുളസീധരന്‍, ടോമി നാട്ടുനിലം, മുന്‍ എ.ഇ.ഒ ബേബി കുരുവിള, എ.ഡി. മാത്യു അഞ്ചാനി, മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി. ശ്രീജന്‍, പി.ടി.എ പ്രസിഡന്‍റ് കെ.പി. രാജേഷ്, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ ഷൈല മോസസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജി മോള്‍ തോമസ്, ഹെഡ്മാസ്റ്റര്‍ കെ.വി. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.