തൊടുപുഴ: സംസ്ഥാന സാക്ഷരതാ മിഷന്‍െറ തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ അക്ഷരലോകത്തേക്ക് നടന്നത്തെുന്നവരുടെ എണ്ണത്തില്‍ വര്‍ധന. മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ തുടര്‍വിദ്യാഭ്യാസത്തിലൂടെ അക്ഷരം തേടുകയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും പഠനം തുടരാനുള്ള സാഹചര്യങ്ങളില്ലാതിരുന്നവരും സ്കൂളിന്‍െറ പടി ചവിട്ടാന്‍ പോലും കഴിയാതിരുന്നവരുമായ നിരവധി പേരാണ് സാക്ഷരതാ മിഷന്‍െറ തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ അക്ഷരവെളിച്ചം തേടുന്നത്. സാക്ഷരതാ മിഷന്‍ നാലു ഘട്ടമായാണ് തുടര്‍വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. നാലാം തരം, എഴാംതരം, പത്താംതരം എന്നിവയെക്കൂടാതെ ഈ വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറിയും തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം 12,700ല്‍ ഏറെ പേര്‍ ആണ് സാക്ഷരതാ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സംസ്ഥാനത്ത് ഉടനീളം പഞ്ചായത്തുകളില്‍ നടത്തിയ അതുല്യം തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ നിരവധിപേരെ അക്ഷരലോകത്തത്തെിക്കാനായി. ജില്ലയിലെ 40 പഞ്ചായത്തുകളിലാണ് അതുല്യം പദ്ധതി നടപ്പാക്കിയത്. 11,193 പേരാണ് ജൂണ്‍ 17ന് നടത്തിയ അതുല്യം പദ്ധതിയുടെ പരീക്ഷ എഴുതിയത്. ഏഴാംതരം തുല്യതാ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 189 പേരാണ്. സെപ്റ്റംബര്‍ 19, 20 ദിവസങ്ങളിലായി പരീക്ഷ നടക്കും. അതുല്യം പദ്ധതിക്കു പുറമെ അക്ഷരോത്സവം എന്ന പേരില്‍ നടത്തുന്ന നാലാംതരം തുല്യതാ പരീക്ഷക്കായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 800 പേരാണ്. ഈ വര്‍ഷം ആരംഭിച്ച ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത് 583 പേരാണ്. സംസ്ഥാന സാക്ഷരതാ മിഷനാണ് ഇന്ത്യയില്‍ ആദ്യമായി അനൗപചാരിക ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കുന്നതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.എം. അബ്ദുല്‍ കരീം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കുന്ന പ്രേരക്മാര്‍ വഴിയാണ് പഠിതാക്കളെ കണ്ടത്തെുന്നത്. ജില്ലയില്‍ 90ഓളം പ്രേരക്മാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തുല്യതാ പഠനത്തിനുള്ള കോഴ്സ് മെറ്റീരിയല്‍ സൗജന്യമായാണ് നല്‍കുന്നത്. നാലാം തരം, ഏഴാംതരം തുല്യതാപഠനം സൗജന്യമായാണ് നല്‍കുന്നത്. പത്താംതരത്തിന് 1600 രൂപയും ഹയര്‍സെക്കന്‍ഡറിക്ക് 2150 രൂപയും ഫീസ് ഈടാക്കുന്നുണ്ട്. പഠനത്തോടൊപ്പം 118ഓളം വ്യത്യസ്ത ഇനം തൊഴില്‍ പരിശീലനവും പഠിതാക്കള്‍ക്ക് നല്‍കുന്നുണ്ട്. 2009 വരെ കേന്ദ്രസര്‍ക്കാര്‍ ആയിരുന്നു സാക്ഷരതാ മിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിയിരുന്നത്. പിന്നീട് സംസ്ഥാന സര്‍ക്കാറാണ് സാമ്പത്തിക ഉത്തരവാദിത്തം വഹിക്കുന്നത്. അതുല്യം പദ്ധതിക്കായി രണ്ടു ലക്ഷം രൂപവരെ വകയിരുത്താന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ലോകസാക്ഷരതാ ദിനമായ ഇന്ന് കുമാരമംഗലം പഞ്ചായത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍െറ ദിനാചരണം നടക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.