മൂന്നാര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി കുളത്തില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്‍െറ മൃതദേഹവും കണ്ടുകിട്ടി. മൂന്നാര്‍ കോളനി സ്വദേശി ഷമീറിന്‍െറ (33) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ എം.ജി കോളനിക്ക് സമീപത്തെ കുളത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ദമ്പതികളായ ഷമീറും ശാലിനിയെന്ന വിജയയും (28) കോളനിക്ക് സമീപത്തെ കുളത്തില്‍ ചാടിയത്. വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുളത്തില്‍ ചാടിയതായി മക്കളായ ഷാജഹാനും (അഞ്ച്), മുഹമ്മദ് ഷാഹീറും (മൂന്ന്) പഞ്ചായത്ത് അംഗത്തിന്‍െറ വീട്ടിലത്തെി അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മൂന്നാര്‍ പൊലീസും അഗ്നിശമന ജീവനക്കാരും നടത്തിയ തിരച്ചിലില്‍ വിജയയുടെ മൃതദേഹം അല്‍പസമയത്തിനുള്ളില്‍ ലഭിച്ചു. ഷമീറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ കുളത്തിലെ വെള്ളം മോട്ടോറിന്‍െറ സഹായത്തോടെ വറ്റിക്കാന്‍ ശ്രമിച്ചതും വിഫലമായി. ഉച്ചയോടെ മൂന്നാര്‍ അഗ്നിശമനസേന ജീവനക്കാര്‍ പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൂന്നാര്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.