അടിമാലി: പൂജവെപ്പും മുഹര്‍റവും ഞായറുമൊക്കെ ചേര്‍ന്ന് അവധിയുടെ പരമ്പര തുടരുമ്പോഴും വിശ്രമമില്ലാതെ പായുകയാണ് സ്ഥാനാര്‍ഥികള്‍. ബുധനാഴ്ച മുതല്‍ വിദ്യാലയങ്ങള്‍ക്ക് അവധി. വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി. അവധി അനുഗ്രഹമായി കണ്ട് പരമാവധി പേരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം. വെയിലത്തുവാടിയും മഴയില്‍ കുളിച്ചുമാണ് സ്ഥാനാര്‍ഥികളും നേതാക്കളും വീടുവീടാന്തരം കയറിയിറങ്ങുന്നത്. അവധി ദിനമായതിനാല്‍ സകുടുംബം പ്രചാരണത്തിന് ഇറങ്ങാമെന്ന് ആശ്വസിക്കുന്നവരാണ് സ്ഥാനാര്‍ഥികളില്‍ പലരും. വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ മക്കളെയുള്‍പ്പെടെ പ്രചാരണത്തിനും ഭവന സന്ദര്‍ശനത്തിനും വിനിയോഗിക്കാം. നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ സമയം തീരെ കിട്ടുന്നില്ല. പഞ്ചായത്തിലും നഗരസഭയിലും ഓരോ മുക്കിലും മൂലയിലും പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സുചരിചിതമാകണം. അതിന് ആദ്യം വേണ്ടത് വീടുവീടാന്തരം കയറിയിറങ്ങുകയാണ്. വീടുകളില്‍ എത്തിയാല്‍ കുടുംബാംഗങ്ങളെല്ലാം സ്ഥാനാര്‍ഥിയെ കണ്ട് പരിചിതരാകണം. മൂന്നു തവണവരെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ഥികളുണ്ട്. മുമ്പ് കണ്ടിരുന്നതുപോലെ വലിയ ആള്‍ക്കൂട്ടത്തോടെയല്ല ഇക്കുറി ഭവന സന്ദര്‍ശനം. എല്ലാ പാര്‍ട്ടികളിലും രണ്ടോ മൂന്നോ പേര്‍ മാത്രമാണ് സന്ദര്‍ശനത്തിനത്തെുന്നത്. ഇതുവരെ പ്രചാരണത്തിന് ഇറങ്ങാത്തവരെ അവധിയായതോടെ പൂര്‍ണമായും രംഗത്തിറക്കി ഇളക്കമുള്ള വോട്ടുകള്‍ ഉറപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. ചില സ്ഥാനാര്‍ഥികള്‍ മൈക്ക് അനൗണ്‍സ്മെന്‍റ് ആരംഭിച്ചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.