മൂലമറ്റം–പതിപ്പള്ളി റോഡ് തകര്‍ന്നു

മൂലമറ്റം: ആദിവാസി പിന്നാക്ക മേഖലയായ പതിപ്പള്ളിയിലേക്കുള്ള റോഡ് തകര്‍ന്നു. മേമുട്ടം, പതിപ്പള്ളി തുടങ്ങിയ ആദിവാസി പിന്നാക്ക മേഖലയിലുള്ള നൂറുകണക്കിന് കുടുംബങ്ങളിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്. റോഡിന്‍െറ എട്ട് കിലോമീറ്ററോളം ടാറിങ് പലയിടത്തും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ മേഖലയിലേക്കുള്ള റോഡിന്‍െറ മൂന്നു കിലോമീറ്ററോളം ദൂരം കടന്നുപോകുന്നത് കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ളതും ബോര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ പാതയിലൂടെയാണ്. ഈ ഭാഗവും പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. ഈ ഭാഗത്ത് ബോര്‍ഡിനല്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. പതിപ്പള്ളി ഗവ. ¥്രെടബല്‍ സ്കൂള്‍, പോസ്റ്റ് ഓഫിസ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, റേഷന്‍ കട എന്നിവിടങ്ങളിലേക്കല്ലാം ദിനംപ്രതി ആളുകള്‍ എത്തുന്നത് തകര്‍ന്ന ഈ റോഡിലൂടെയാണ്. ഇതിലെ ഒരു കെ. എസ്.ആര്‍.ടി.സി ബസ് നാല് ട്രിപ് സര്‍വിസ് നടത്തുന്നുണ്ട്. ഗതാഗത സംവിധാനം അപര്യാപ്തമായ ഇവിടെ ചെറുവാഹനങ്ങളെയും ഓട്ടോകളേയും ആശ്രയിക്കേണ്ടിയും വരാറുണ്ട്. പലപ്പോഴും ഗട്ടറുകളും കുത്തനെയുള്ള കയറ്റങ്ങളും മറ്റും വരുമ്പോള്‍ യാത്രക്കാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഗമണ്‍, ഏലപ്പാറ, കട്ടപ്പന തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള ദൂരം കുറഞ്ഞ പാതയുടെ ഭാഗമായ നിര്‍ദിഷ്ട മൂലമറ്റം കോട്ടമല റോഡിന്‍െറ പതിപ്പള്ളി ഭാഗത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.