തൊടുപുഴ: അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസ് വീര്‍പ്പുമുട്ടുന്നു. ഒരു സൗകര്യവുമില്ലാത്ത മൂലമറ്റത്തെ പഞ്ചായത്തിന്‍െറ കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വെള്ളമത്തെിയിട്ട് വര്‍ഷങ്ങളായി. സ്ത്രീ ജീവനക്കാരടക്കം കഷ്ടപ്പെടുകയാണ്. അടുത്തയിടെ ഓഫിസിന് മുന്നില്‍ വാഹന പാര്‍ക്കിങ്ങിന് ഷെഡ് നിര്‍മിച്ചതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസിലേക്കുള്ള വഴിയും അടഞ്ഞു. ഇവിടെയുള്ള അസൗകര്യം അറിഞ്ഞ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മൂന്നുമുറികള്‍ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടേക്ക് മാറ്റുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സൗകര്യങ്ങളില്ലാതായതോടെ കൗണ്‍സിലിന്‍െറ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. ജില്ലയില്‍ കൗണ്‍സിലിനിപ്പോള്‍ മൂന്നാറില്‍ മാത്രമേ സ്വന്തം കെട്ടിടമുള്ളൂ. അല്ളെങ്കില്‍ നെടുങ്കണ്ടത്തിന് മാറ്റാനാണ് നീക്കമെന്നാണ് സൂചന. ഇത് ജില്ലയില്‍ ഏറെ കായികതാരങ്ങളുള്ള ലോറേഞ്ചിലെ താരങ്ങള്‍ക്ക് തിരിച്ചടിയാകും. വാടകയുടെ ബാധ്യതയില്ലാതെ തൊടുപുഴയില്‍ ഈ ഓഫിസിന്‍െറ പ്രവര്‍ത്തനത്തിനുള്ള സംവിധാനം ആയെങ്കിലും ഇതിന് തടയിടുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ കൂടുതല്‍ താരങ്ങളുള്ളത് തൊടുപുഴ മേഖലയിലാണ്. കൂടാതെ ഗ്രൗണ്ട് അടക്കമുള്ള സൗകര്യ്വും തൊടുപുഴയിലുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകള്‍ ഏറെയുള്ളതും തൊടുപുഴ മേഖലയിലാണ്. ഈ സാഹചര്യത്തില്‍ ഓഫിസ് തൊടുപുഴയിലേക്ക് മാറ്റണമെന്നാണ് ഭൂരിപക്ഷം അസോസിയേഷനുകളുടെയും താരങ്ങളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.