തൊടുപുഴ: ഐക്യമല അരയ മഹാസഭ സ്ഥാപനവത്കരണ വാര്‍ഷികവും ഇടുക്കി നോളജ്സിറ്റി പ്രഖ്യാപനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പ്രഖ്യാപനം നടത്തും. സമ്മേളനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൂന്നരക്കോടി വിനിയോഗിച്ച് 365 ദിവസങ്ങള്‍ക്കുള്ളില്‍ മുരിക്കുംവലയില്‍ അഞ്ചുനിലകളുള്ള എന്‍ട്രന്‍സ് അക്കാദമി ആരംഭിച്ച സഭ ഇടുക്കിയില്‍ 25 കോടി മുതല്‍മുടക്കിയാണ് നോളജ് സിറ്റി ആരംഭിക്കുന്നത്. എല്ലാ വിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്ളേ സ്കൂള്‍ മുതല്‍ എയ്ഡഡ് കോളജ് വരെയും പരീക്ഷാ പരിശീലന അക്കാദമിയും ഗവേഷണ കേന്ദ്രവും ഹെറിറ്റേജ് മ്യൂസിയവും നോളജ്സിറ്റിയില്‍ ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സഭാ പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. കെ.കെ. രാധാകൃഷ്ണന്‍, എം.ജി. സോമന്‍, സി.കെ. സോമശേഖരന്‍, കെ.കെ. പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.