തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചു

മൂന്നാര്‍: ബോണസ് 20 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചു. തലയാര്‍, കടുകുമുടി, കാപ്പി സ്റ്റോര്‍, നാഗമല, പാമ്പന്‍മല തുടങ്ങിയ ഡിവിഷനുകളിലെ ആയിരത്തോളം തൊഴിലാളികളാണ് മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചത്. ദീപാവലിക്കാണ് തലയാര്‍ കമ്പനി തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത്. കഴിഞ്ഞതവണ 11.7 ശതമാനമായിരുന്നു ബോണസ്. മൂന്നാര്‍ സമരത്തില്‍ കെ.ഡി.എച്ച്.പി കമ്പനി തൊഴിലാളികള്‍ക്ക് ബോണസ് 20 ശതമാനമായി ഉയര്‍ത്തിയതിന്‍െറ പശ്ചാത്തലത്തിലാണ് ഇവര്‍ മുന്നറിയിപ്പില്ലാതെ അനിശ്ചിതകാല സമരം ആരംഭിച്ചത്. എന്നാല്‍, രണ്ടുദിവത്തിനുള്ളില്‍ പ്രശ്നപരിഹാരം കാണാമെന്ന ട്രേഡ് യൂനിയനുകളുടെ ഉറപ്പിനത്തെുടര്‍ന്ന് ഇവര്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.