തൊടുപുഴ: തൊടുപുഴ നഗരസഭയിലും ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡിഎഫിലും കോണ്‍ഗ്രസിലും സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായില്ല. ഇതേ തുടര്‍ന്ന് മിക്കയിടത്തും സൗഹൃദ മത്സരത്തിന് കളമൊരുങ്ങി. സൗഹൃദ മത്സരം നടത്താനുള്ള നീക്കം പരമാവധി ഒഴിവാക്കാനാണ് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും താല്‍പര്യമെങ്കിലും ചര്‍ച്ചകളില്‍ ഏകോപനമുണ്ടാക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഇടപെടല്‍ നടത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. എല്‍.ഡി.എഫും ബി.ജെ.പിയും യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനാല്‍ പ്രാദേശിക തലങ്ങളില്‍ ചില നീക്കുപോക്കുകളും ഇതനുസരിച്ച് നടക്കുന്നുണ്ട്. പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അനുഭാവികള്‍ വരെ എല്‍.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. അറക്കുളം, വെള്ളിയാമറ്റം പോലുള്ള പഞ്ചായത്തുകളില്‍ കര്‍ഷക കൂട്ടായ്മ പോലുള്ള സംഘടനകളും എല്‍.ഡി.എഫ് സ്വതന്ത്രരായി മത്സരരംഗത്തുണ്ട്. ഇവര്‍ക്ക് അതത് വാര്‍ഡുകളിലെ യു.ഡി.എഫ് വോട്ടുകളും ലഭിക്കുമെന്നാണ് എല്‍.ഡി.എഫിന്‍െറ കണക്കുകൂട്ടല്‍. ആലക്കോട്, പുറപ്പുഴ, അറക്കുളം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലെ ചില വാര്‍ഡുകളിലുമാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നത്. തൊടുപുഴ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തത് പല സ്ഥാനാര്‍ഥികള്‍ രംഗത്തത്തൊന്‍ കാരണമായി. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ബുധനാഴ്ച രാവിലെ എട്ടുവരെ തൊടുപുഴയില്‍ കോണ്‍ഗ്രസ് ജില്ലാതല ഉപസമിതി ചേര്‍ന്നു. മാരത്തണ്‍ ചര്‍ച്ച നടത്തിയെങ്കിലും പല സീറ്റുകളിലും ധാരണ കൈവന്നിട്ടില്ല. സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ പലയിടത്തും യു.ഡി.എഫിലെ ഘടക കക്ഷികള്‍ ഉള്‍പ്പെടെ രംഗത്തത്തെി കഴിഞ്ഞു. കരിങ്കുന്നം, ഇടവെട്ടി, കുടയത്തൂര്‍, മുട്ടം, കുമാരമംഗലം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.