മറയൂര്‍: തോട്ടം തൊഴിലാളി സമരം മൂന്നാറിന് തിരിച്ചടിയായപ്പോള്‍ മറയൂരിന് നേട്ടമായി. തൊഴിലാളി സമരം തുടങ്ങിയതോടെ തമിഴ്നാട്ടില്‍നിന്ന് മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ തമ്പടിക്കുകയാണ്. മേഖലയിലെ ഒട്ടുമിക്ക ലോഡ്ജുകളും ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഓഫ് സീസണിലും തിരക്കിലാണ്. നിരന്തരമായി മൂന്നാറിലേക്കു മാത്രം എത്തിയിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മറയൂര്‍ കൂടുതല്‍ ആകര്‍ഷകമായി. താമസ ഭക്ഷണ സൗകര്യങ്ങളിലെ ചിലവ് കുറവും താല്‍പര്യം കൂട്ടി. ഇനി വന്നാല്‍ മറയൂരിലാണ് താമസമെന്നാണ് തിരുപ്പൂര് നിന്നത്തെിയ മില്ലുടമ സുബ്രഹ്മണ്യ സ്വാമിയും സേലത്തുനിന്നത്തെിയ ചൗവ്വരി ഫാക്ടറി ഉടമ മാരിയപ്പ കൗണ്ടറും പറഞ്ഞു. മറയൂരിന്‍െറ കാലാവസ്ഥ മൂന്നാറിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. രാത്രി നല്ല തണുപ്പും പകല്‍ മിതമായ ചൂടും അനുഭവപ്പെടുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്നും ഇവര്‍ പറഞ്ഞു. മറയൂരിലെ തൂവാനം, കരുമുട്ടി, അരുവിത്തുറ വെള്ളച്ചാട്ടങ്ങളും കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കൃഷിയും ആപ്പിള്‍, മറ്റു പഴവര്‍ഗ തോട്ടങ്ങളും മന്നവന്‍ചോലയിലെ കൊടും തണുപ്പും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മാന്‍കൂട്ടങ്ങളും ആനത്താവളവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. പൂജാ അവധി പ്രമാണിച്ച് കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് മറയൂരിലെ ഹോം സ്റ്റേകളും റിസോര്‍ട്ടുകളും വ്യാപകമായി മുന്‍കൂര്‍ ബുക്ക് ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.