തൊടുപുഴ: നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. 35 വാര്‍ഡുകളില്‍ മൂന്ന് സീറ്റുകളില്‍ ഒഴികെ 32 സീറ്റിലും മത്സരാര്‍ഥികളെ പ്രഖ്യാപിച്ചു. അതേസമയം, യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീളുകയാണ്. എല്‍.ഡി.എഫില്‍ 35 സീറ്റുകളില്‍ 26 സീറ്റുകളില്‍ സി.പി.എമ്മും അഞ്ച് സീറ്റില്‍ സി.പി.ഐയും മത്സരിക്കും. എന്‍.സി.പി, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍, ആര്‍.എസ്്.പി എന്നീ ഘടകകക്ഷികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. 11, 13, 15 എന്നീ മൂന്ന് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ പ്രാവശ്യം 30 സീറ്റുകളില്‍ മത്സരിച്ച സി.പി.എം ഇത്തവണ നാല് സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് വിട്ടുനല്‍കി. സി.പി.ഐ കഴിഞ്ഞ പ്രാവശ്യത്തെ അഞ്ച് സീറ്റ് നിലനിര്‍ത്തി. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സ്ത്രീ സംവരണമാണ്. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമെ നടക്കൂവെന്ന് എല്‍.ഡി.എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്നണിയിലുള്ളവര്‍ക്കും ഇടതുപക്ഷത്തോട് സഹകരിക്കുന്നവര്‍ക്കും ഉചിതമായ സീറ്റ് നല്‍കി തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയായതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സി.പി.എം സ്ഥാനാര്‍ഥികളില്‍ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന ഡി.വൈ.എഫ്.ഐ നേതാവ് കെ.കെ. ഷിംനാസ് കുഞ്ഞന്‍പറമ്പിലും 31ാം വാര്‍ഡിലെ പി.വി. ഷിബു പൊട്ടംപ്ളായ്ക്കലും മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബാക്കി 24പേരും സി.പി.എമ്മിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. അഞ്ച് സീറ്റില്‍ മത്സരിക്കുന്ന സി.പി.ഐയുടെ ഒന്നാം വാര്‍ഡിലെ സലില്‍ ഇടശേരില്‍ ഒഴിച്ച് ബാക്കി നാലുപേരും സി.പി.ഐ സ്വതന്ത്രരാണ്. ആറാം വാര്‍ഡില്‍ മത്സരിക്കുന്ന അജിത് കുമാറാണ് ആര്‍.എസ്.പിയുടെ സ്ഥാനാര്‍ഥി. 33ാം വാര്‍ഡിലെ മിനി ജോണ്‍സനാണ് കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥി. 29ാം വാര്‍ഡില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് ആര്‍. ഹരി അടക്കം മൂന്ന് മുന്‍ മെംബര്‍മാരാണ് ഈ വര്‍ഷവും രംഗത്തുള്ളത്. മുന്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍ അഞ്ചാം വാര്‍ഡില്‍ മത്സരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.ആര്‍. സോമന്‍, കെ.പി. മേരി, പി.പി. ജോയി, കെ.എം. ബാബു, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ പങ്കെടുത്തു. തൊടുപുഴ നഗരസഭ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ (ഓരോരുത്തരും മത്സരിക്കുന്ന വാര്‍ഡും പേരും ക്രമത്തില്‍): ഒന്നാം വാര്‍ഡ് സലില്‍ ഇടശേരില്‍, രണ്ട് കെ.കെ. ഷിംനാസ്, മൂന്ന് ബിജി സുരേഷ്, നാല്ആതിര സതീശ്, അഞ്ച് രാജീവ് പുഷ്പാംഗദന്‍, ആറ് അജിത് കുമാര്‍, ഏഴ്ബിന്‍സി അലി, എട്ട് സജി വര്‍ഗീസ്, ഒമ്പത് ജെസി ജോര്‍ജ്, പത്ത് ഷേര്‍ളി ജയപ്രകാശ്, 12 ഫാത്തിമ അസീസ്, 14 ബാബു ജോര്‍ജ്, 16 വി.ആര്‍. ദേവരാജന്‍, 17 സബീന ചിഞ്ചു, 18 സൗദാമോള്‍, 19 കെ.പി. അമീര്‍, 20 അഡ്വ. ഷാജി തെങ്ങുംപ്പിള്ളി, 21 അഡ്വ. രാഹുല്‍ ജോ വാരിക്കാട്ട്, 22 കൃഷ്ണകുമാരി സജി, 23 ശ്രീലേഖ സുനീഷ്, 24 സുകന്യ അജയന്‍, 25 മിനി മധു, 26 ജോളി ജോസഫ്, 27 ജെസി സാബു, 28 സുമമോള്‍ സ്റ്റീഫന്‍, 29 ആര്‍. ഹരി, 30 നിര്‍മല ഷാജി, 31പി.വി ഷിബു, 32കെ.ബി. ഷാജു, 33മിനി ജോണ്‍സണ്‍, 34കൃഷ്ണപ്രിയ രതീഷ്, 35 എ.എന്‍. മോഹനകൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.