പീരുമേട്: തോട്ടം തൊഴിലാളികളുടെ സമരം നീളുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ചാകരയാകുന്നു. പട്ടിണിയിലായ തൊഴിലാളികള്‍ നിത്യവൃത്തിക്കുവേണ്ടി സ്വര്‍ണം പണയം വെക്കാന്‍ സ്വകാര്യ ബ്ളേഡ് സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ എത്തുകയാണ്. പാമ്പനാര്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് തൊഴിലാളികളുടെ വന്‍ തിരക്കനുഭവപ്പെടുന്നത്. സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 1000 മുതല്‍ 5000 രൂപ വരെയാണ് മിക്കവരും വാങ്ങുന്നത്. പാമ്പനാറ്റിലെ സ്ഥാപനങ്ങളില്‍ ദിനേന അമ്പതില്‍പരം തൊഴിലാളികളാണ് പണയംവെക്കാന്‍ എത്തുന്നത്. 100 രൂപക്ക് ഒരുമാസം അഞ്ചു രൂപ പലിശയിലാണ് ചില സ്ഥാപനങ്ങള്‍ പണം നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പണയംവെക്കുമ്പോള്‍ എല്ലാമാസവും പലിശ അടക്കണം. പലിശ അടക്കേണ്ട ദിവസം കഴിഞ്ഞുപോയാല്‍ മുതല്‍, പലിശ എന്നിവക്ക് കൂട്ടുപലിശയും നല്‍കണം. നിസ്സാര തുകക്ക് പണയംവെക്കുന്ന ആഭരണങ്ങള്‍ അമിത പലിശ മൂലം തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ പണയംവെക്കുന്നവര്‍ ഉപേക്ഷിക്കുന്നതും പതിവാണ്. ഇത് സ്ഥാപനങ്ങള്‍ക്ക് വന്‍ലാഭം നല്‍കുന്നു. സമരം ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ നിത്യചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കെല്ലാം പണം കണ്ടത്തൊന്‍ ഗത്യന്തരമില്ലാതെ സ്വര്‍ണം പണയംവെക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.