കേരള കോണ്‍ഗ്രസിലെ അസംതൃപ്തര്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയിലേക്ക്

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തില്‍ ഹൈറേഞ്ച് സംരക്ഷണ മുന്നണി പിടിമുറുക്കുന്നു. ഇടതുമുന്നണിക്കൊപ്പം ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇവരില്‍ ഭൂരിപക്ഷവും കേരള കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പില്‍നിന്ന് വന്നവരാണെന്ന പ്രത്യേകതയുമുണ്ട്. കേരള കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവും രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന നോബിള്‍ ജോസഫ് പാര്‍ട്ടിവിട്ട് ഇടതു സ്വതന്ത്രനായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. വാത്തിക്കുടി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിലെ അസംതൃപ്തരായ എട്ടോളംപേര്‍ ഇത്തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കീഴില്‍ അണിനിരന്ന് ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്ന ഷീല സ്റ്റീഫന് ഇത്തവണ സീറ്റില്ല. കേരള കോണ്‍ഗ്രസില്‍നിന്ന് കെ.എന്‍. മുരളിക്ക് മാത്രമാണ് ഇതുവരെ സീറ്റ് നല്‍കിയിരിക്കുന്നത്. മരിയാപുരം പഞ്ചായത്ത് അംഗമായിരുന്ന ഡോളിയും ഉപ്പുതോട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ത്രേസ്യാമ്മ തോമസും ഇത്തവണ ജോസഫ് ഗ്രൂപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളില്‍നിന്ന് ആറോളംപേര്‍ ജോസഫ് ഗ്രൂപ് വിട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ ചേക്കേറിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ അസംതൃപ്തരെ പരമാവധി ഹൈറേഞ്ച് സംരക്ഷണ സമിതി വഴി ഇടതുപക്ഷത്തത്തെിക്കാന്‍ ഇടതുമുന്നണിയും ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.