അടിമാലി: ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെിപ്പെടുന്ന ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒരു സൗകര്യവും ഒരുക്കിയിട്ടില്ളെന്നതാണ് മനോഹരമായ ഈ വെള്ളച്ചാട്ടത്തിന്‍െറ ശാപവും. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ വാളറ കുത്തിന് താഴെയാണ് ചീയപ്പാറ ജലപാതം സ്ഥിതിചെയ്യുന്നത്. ദേശീയപാതയില്‍നിന്ന് കേവലം മൂന്ന് മീറ്റര്‍ വ്യത്യാസത്തില്‍ നിലകൊള്ളുന്ന ഈ ജലപാതം ഈ കാരണംകൊണ്ടുതന്നെ പ്രശസ്തവുമാണ്. 150 മീറ്ററിലേറെ ഉയരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഇവിടെ എത്തുന്നവരെ അനുഭൂതിയുടെ നിര്‍വൃതിയിലത്തെിക്കുന്നതോടൊപ്പം ജലാശയത്തില്‍ അടുത്തത്തെി അനുഭൂതി നുകരാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്. സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ കണ്‍മുന്നിലെ ദുരന്തത്തെ വകവെക്കാതെ സഞ്ചാരികള്‍ ജലപാതത്തിലിറങ്ങുമ്പോള്‍ ഭാഗ്യം കൊണ്ടാണ് പലപ്പോഴും ദുരന്തത്തില്‍നിന്ന് രക്ഷപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂറിസം വകുപ്പ് പാറതുളച്ച് ഇട്ടിരിക്കുന്ന പൈപ്പുകളില്‍ പിടിച്ച് ജലപാതത്തില്‍ എത്തുന്നവര്‍ അപകടത്തില്‍ പെടുന്നതും പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. ഇതിന് പരിഹാരം കാണുന്നതിന് സന്ദര്‍ശകരെ ജലാശയത്തില്‍ ഇറക്കാതെ ദേശീയപാതയോരത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വെള്ളച്ചാട്ടത്തിന്‍െറ ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്. വളരെ വീതികുറഞ്ഞ പ്രദേശവും കൊക്കകളുള്ള പ്രദേശവുമാണ് ചീയപ്പാറയുടേത്. ഇവിടെ റോഡിന് വീതി കൂട്ടുന്നതോടൊപ്പം വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കിയാല്‍ ഇവിടെ വന്‍ വരുമാനവും ഉണ്ടാക്കുന്നതിന് സാധിക്കും. അടിമാലി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ചീയപ്പാറ വികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും വനംവകുപ്പ് തടസ്സമുന്നയിക്കുന്നതിനാല്‍ വികസനം വേണ്ടവിധം എത്തിക്കാന്‍ സാധിച്ചിട്ടില്ല. വേനല്‍ കാലത്ത് വെള്ളമില്ലാതായി ചീയപ്പാറ വിസ്മൃതിയിലാകുമെങ്കിലും കാലവര്‍ഷം സജീവമാകുന്നതോടെ വശ്യമനോഹരമായ വെള്ളച്ചാട്ടം കാണുന്നതിന് ഒഴുകിയത്തെുന്ന സഞ്ചാരികളുടെ വര്‍ധനതന്നെയാണ് ചീയപ്പാറയുടെ നേട്ടവും. 2013 ആഗസ്റ്റ് ആറിന് ചീയപ്പാറ വെള്ളച്ചാട്ടത്തിന് ഇരു സൈഡുകളിലും വന്‍മലകള്‍ ഇടിഞ്ഞുവീണ് വന്‍ ദുരന്തം ഉണ്ടായിരുന്നു. മൂന്നുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനുശേഷം പൊതുജനത്തിന്‍െറ സുരക്ഷ മുന്‍നിര്‍ത്തി കലക്ടര്‍ ചീയപ്പാറയിലെ സുരക്ഷക്കായി ചില നടപടി ചെയ്തതൊഴിച്ചാല്‍ വികസനം ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിയിട്ടില്ല. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഡ്യൂട്ടി പൊലീസുകരുമില്ല. ഗതാതഗ തടസ്സം പതിവായ ഇവിടെ വ്യാപാരികളും സഞ്ചാരികളുമാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. ഇത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.