ചെറുതോണി: ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയില്‍ രാഷ്ട്രീയമായി വേരുറപ്പിക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയമാണ് സമിതിക്ക് ലഭിച്ചത്. ഇടതുപക്ഷവുമായി കൂട്ടുകെട്ടുണ്ടാക്കിയ സമിതി ത്രിതല പഞ്ചായത്തുകളില്‍ 42 സീറ്റുനേടി സ്വാധീനം തെളിയിച്ചു. കട്ടപ്പന നഗരസഭ, രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, നാല് ബ്ളോക് ഡിവിഷന്‍ എന്നിവക്കുപുറമെ കഞ്ഞിക്കുഴി, മരിയാപുരം, വെള്ളത്തൂവല്‍, ചക്കുപള്ളം, നെടുങ്കണ്ടം എന്നീ പഞ്ചായത്തുകളിലും സമിതി സീറ്റുകള്‍ നേടി നിര്‍ണായക ശക്തി തെളിയിച്ചു. ഇതില്‍ മരിയാപുരം പഞ്ചായത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഭരണത്തിലേറുകയാണ്. പഞ്ചായത്തില്‍ ആകെ 13 സീറ്റാണുള്ളത്. ഇതില്‍ ഇടതിന് ലഭിച്ച ഏഴ്സീറ്റില്‍ അഞ്ച് സീറ്റുകളില്‍ സംരക്ഷണ സമിതി സ്ഥാനാര്‍ഥികളാണ് ജയിച്ചിരിക്കുന്നത്. ഇതില്‍ മരിയാപുരം പത്താം വാര്‍ഡില്‍ നിന്ന് ജയിച്ച ഡോളി ജോസ് പ്രസിഡന്‍റാകുമെന്നാണ് സൂചന. 283 വോട്ടുകള്‍ക്കാണ് ഇവര്‍ ജയിച്ചത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍െറ ഭാഗമായിാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പിറവിയെടുക്കുന്നത്. പിന്നീട് സി.പി.എമ്മുമായി കൈകോര്‍ത്ത് രാഷ്ട്രീയ രംഗത്തത്തെി. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസുകളോടെ തുടക്കം കുറിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമിതിയുടെ നിയമോപദേഷ്ടാവായ അഡ്വ. ജോയ്സ് ജോര്‍ജിന്‍െറ വിജയം പ്രചോദനമായി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആസ്ഥാനവും ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലിന്‍െറ ഓഫിസും ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റിയും മരിയാപുരത്താണ്. 1973 ല്‍ പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതല്‍ യു.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്താണ് മരിയാപുരം. പരേതനായ എന്‍.സി. ജോര്‍ജായിരുന്നു ദീര്‍ഘകാലം പ്രസിഡന്‍റ്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ അന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍െറ പിന്തുണയോടെ ഡി.ഐ.സി അധികാരത്തിലത്തെി. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും മൂന്ന് സീറ്റുവീതം ലഭിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി അധികാരത്തിലേറുന്ന ആദ്യ പഞ്ചായത്താണ് മരിയാപുരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.