തൊടുപുഴ: പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍-കലൂര്‍ റോഡ് ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിന് എട്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.ജെ.ജോസഫ്. നിലവിലുള്ള റോഡ് പരമാവധി വീതിയില്‍ ബി.എം ആന്‍ഡ് ബി.സി ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. നാളുകളായി തകര്‍ന്നു കിടന്നിരുന്ന റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. റോഡ് വികസനത്തോടെ ഈ മേഖലയുടെ പുരോഗതിയും വേഗത്തിലാകും. കാരിക്കോട്-വെള്ളിയാമറ്റം റോഡ് അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാന്‍ അഞ്ചു കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുരുതിക്കളം-വെള്ളിയാമറ്റം-കാരിക്കോട്- ഞറുക്കുറ്റി-വണ്ണപ്പുറം-ചെറുതോണി റോഡ് ഫ്ളാഗ്ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ 119 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍െറ നടപടിക്രമം പൂര്‍ത്തിയായി വരികയാണ്. കാരിക്കോട്-വെള്ളിയാമറ്റം റോഡ് മോശം അവസ്ഥയില്‍ ആയതിനത്തെുടര്‍ന്നാണ് അടിയന്തരമായി തുക അനുവദിച്ചത്. പുറപ്പുഴ-വഴിത്തല റോഡിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഒരു കോടി 80 ലക്ഷം രൂപ ചെലവിലാണ് ഇതിന്‍െറ ടാറിങ് പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.