തൊടുപുഴ: സാമൂഹിക സുരക്ഷാമിഷന്‍െറ സ്നേഹപൂര്‍വം പദ്ധതി വഴി ധനസഹായം ലഭിക്കുന്ന ഒമ്പത്, 10, 11, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്നേഹസംഗമം എന്ന പേരില്‍ രണ്ടു ദിവസത്തെ ജീവിത നൈപുണ്യ വികസന കളരി സംഘടിപ്പിക്കുന്നു. ജനുവരി രണ്ടിന് രാവിലെ 9.30ന് അടിമാലി ആത്മജ്യോതി ട്രെയ്നിങ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന പരിപാടി മൂന്നിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, കലക്ടര്‍ വി. രതീശന്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വ്യക്തികള്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ക്യാമ്പില്‍ 100 വീതം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കും. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും പഠനനിലവാരവും ഭാവി ജീവിതവും ശോഭനമാക്കുന്ന തരത്തിലുള്ള സെക്ഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പില്‍ അധ്യാപകരും വ്യക്തികളും വിദ്യാര്‍ഥികളുമായി സംവദിക്കും. രണ്ടു ദിവസത്തെ പരിശീലനത്തില്‍ ‘ഇഫക്ടീവ് പേരന്‍റിങ്’ വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ളാസുണ്ട്. സാമൂഹിക സുരക്ഷാമിഷന്‍ നേതൃത്വത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആവിഷ്കരിച്ച നൂതന പദ്ധതിയാണ് സ്നേഹപൂര്‍വം. മാതാവോ പിതാവോ മരിച്ച ഡിഗ്രിതലംവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപയും ആറു മുതല്‍ പത്തുവരെ 5000 രൂപയും പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് 7500ഉം ഡിഗ്രി ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും അനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാല്‍ ഉടന്‍ സാമ്പത്തിക നടപടി ലഭ്യമാക്കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇതിനകം 45,000 വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.