നെടുങ്കണ്ടം ഫയര്‍സ്റ്റേഷന്‍ പ്രഖ്യാപനം മാത്രം

നെടുങ്കണ്ടം: താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തെ ഫയര്‍സ്റ്റേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങുന്നു. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നിയമസഭയിലും ജില്ലയിലെ പൊതുവേദികളിലും പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും ഫയര്‍സ്റ്റേഷന്‍ യാഥാര്‍ഥ്യമായില്ല. പതിറ്റാണ്ടുകളായുള്ള നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് ഫയര്‍സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനമായത്. 75 സെന്‍റ് സ്ഥലം നെടുങ്കണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കണ്ടത്തെുകയും ചെയ്തിരുന്നു. ജില്ലയില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്ത ഏക നിയോജകമണ്ഡലവും ഉടുമ്പന്‍ചോലയാണ്. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടി വേണമെന്നാവശ്യപ്പെട്ട് കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പലതവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപടിയുണ്ടായില്ല. നെടുങ്കണ്ടത്തോടൊപ്പം തീരുമാനിച്ച മറ്റിടങ്ങളില്‍ പലതും പ്രവര്‍ത്തനം ആരംഭിച്ചു. മറ്റുള്ളവ ഉടനെ ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍, നെടുങ്കണ്ടത്തിന്‍െറ കാര്യത്തില്‍ മാത്രം ധനവകുപ്പ് താല്‍പര്യമെടുക്കുന്നില്ളെന്നാണ് ആരോപണം. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, സേനാപതി, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കട്ടപ്പനയില്‍നിന്നോ മൂന്നാറില്‍നിന്നോ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ഫയര്‍ഫോഴ്സ് എത്തുന്നത്. ഫയര്‍ഫോഴ്സ് അപകടസ്ഥലത്ത് എത്തുമ്പോഴേക്കും സ്ഥിതി വളരെ മോശമാകുക പതിവാണ്. അപകടങ്ങള്‍ നിത്യമായ പ്രദേശത്ത് സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട്, രാമക്കല്‍മേട്, പുഷ്പക്കണ്ടം, പാലാര്‍, തേവാരംമെട്ട്, കോമ്പയാര്‍, മുണ്ടിയെരുമ, മന്നാക്കുടി, എഴുകുംവയല്‍, ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, പൂപ്പാറ, ചതുരംഗപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ യഥാസമയം സേവനം ലഭ്യമാക്കാനാവും. മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ മേഖലയില്‍ പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.