തൊടുപുഴ: അത്യാധുനിക ഉപകരണങ്ങളുമായി ഫയര്‍ ഫോഴ്സിന്‍െറ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഉപയോഗിക്കുന്ന വിദേശനിര്‍മിതവും നൂതനവുമായ ഉപകരണങ്ങളാണ് കാര്‍ഷികമേളയോടനുബന്ധിച്ച് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സജ്ജമാക്കിയിരിക്കുന്നത്. തീയില്‍ അകപ്പെട്ടവര്‍, നൂറടി താഴ്ചയില്‍ വെള്ളത്തില്‍ വീണവര്‍, വാഹനത്തിനടിയില്‍പ്പെട്ടവര്‍ തുടങ്ങിയവരെ രക്ഷപ്പെടുത്താനുള്ള അത്യാധുനിക ഉപകരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. വിദേശ നിര്‍മിത ന്യുമാറ്റിക് എയര്‍ബാഗ് വാഹനത്തിനടിയിലും കെട്ടിടത്തിനടിയിലും മറ്റും കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ളതാണ്. ഒരിഞ്ച് കനമുള്ള ബാഗ് വാഹനത്തിനടിയിലേക്കോ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലേക്കോ കടത്തിവിട്ടാണ് രക്ഷാപ്രവര്‍ത്തനം. അഞ്ച് ടണ്‍ വരെ ഭാരം ഒരു ബാഗില്‍ ഉയര്‍ത്താം. റോഡരികിലെ സ്ളാബിലും മറ്റും കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കുന്ന ഹൈഡ്രോളിക് കട്ടറാണ് മറ്റൊന്ന്. ഹൈഡ്രോളിക് ജനറേറ്റര്‍ ഉപയോഗിച്ചാണ് കട്ടറിന്‍െറ പ്രവര്‍ത്തനം. ഞൊടിയിടയില്‍ സ്ളാബ് മുറിച്ചുനീക്കാന്‍ കഴിയുന്ന സംവിധാനമാണിത്. വാഹനമത്തൊത്ത സ്ഥലങ്ങളില്‍ ചുമന്ന് കൊണ്ടുപോയി തീയണക്കാവുന്ന സ്ളോട്ട് പമ്പ്, ഗ്യാസ് ടാങ്കറിലെ തീ കെടുത്തുന്ന കമാന്‍ഡോ പോര്‍ട്ടബിള്‍ മോണിറ്റര്‍, വലിയ വാഹനങ്ങള്‍ എത്താത്ത വഴികളിലൂടെ സഞ്ചരിക്കുന്ന വാട്ടര്‍ മിസ്റ്റ് ബൈക്ക്, തീയിലൂടെ നടന്ന് ഉള്ളിലകപ്പെട്ടവരെ രക്ഷിക്കുന്ന അലുമിനിയം സ്യൂട്ട്, നൂറടി താഴ്ചയില്‍ പോലും വെള്ളത്തില്‍ വീണവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഡൈവിങ് സ്യൂട്ട് എന്നിവയും കൗതുകക്കാഴ്ചകളാണ്. ജില്ലാ ഫയര്‍ഫോഴ്സ് ഓഫിസര്‍ കെ.ആര്‍. ഷിനോയിയുടെ മേല്‍നോട്ടത്തിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.