ഒരു ബോട്ട് കൂടി ഇന്നത്തെും; ഇടുക്കി ഡാമില്‍ തിരക്കേറുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ തിരക്കേറുന്നു. ഞായറാഴ്ച മാത്രം 3300 പേര്‍ ഡാം സന്ദര്‍ശിച്ചു. ഹൈഡല്‍ ടൂറിസത്തിന്‍െറ ഒരുബോട്ട് കൂടി ചൊവ്വാഴ്ച എത്തുന്നതോടെ മൂന്ന് ബോട്ടാകും. ഇപ്പോള്‍ വനംവകുപ്പിന്‍െറയും ടൂറിസം വകുപ്പിന്‍െറയും ഓരോ ബോട്ടാണ് സര്‍വിസ് നടത്തുന്നത്. വനംവകുപ്പിന്‍െറ ബോട്ട് സര്‍വിസ് ഈ മാസം 22ന് തുടങ്ങി. ദിനേന ശരാശരി 150ലധികം പേര്‍ യാത്ര നടത്തുന്നുണ്ട്. ഒരാള്‍ ഒരുമണിക്കൂര്‍ സഞ്ചരിക്കുന്നതിന് 200 രൂപയാണ് നിരക്ക്. പ്രവേശഫീസായി 35 രൂപയും വാങ്ങുന്നുണ്ട്. ബോട്ട് യാത്രക്കത്തെുന്നവര്‍ക്ക് വനംവകുപ്പിന്‍െറ നക്ഷത്രവനവും ചാരനള്ളും സൗജന്യമായി കാണാനും സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.