സേനാപതി പഞ്ചായത്തിന് കരുത്തുപകരാന്‍ ഇനി കാര്‍ഷിക കര്‍മസേനയും

രാജാക്കാട്: സേനാപതി ഗ്രാമപഞ്ചായത്തിന്‍െറ ഹരിത സമൃദ്ധിക്ക് കരുത്ത് പകരാന്‍ ഇനി മുതല്‍ സര്‍വസജ്ജരായ കാര്‍ഷിക കര്‍മസേനയും. കാര്‍ഷിക മേഖലയില്‍നിന്ന് പരമ്പരാഗത കര്‍ഷകര്‍ പടിയിറങ്ങുന്നത് തടയാന്‍ സംസ്ഥാന കൃഷി വകുപ്പും സേനാപതി ഗ്രാമപഞ്ചായത്തും സംയുക്തമായി രംഗത്തിറക്കിയിരിക്കുന്ന വിദഗ്ധ തൊഴിലാളികളടങ്ങുന്ന സേനയില്‍ 21 അംഗങ്ങളാണുള്ളത്. പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, കാടു വെട്ടുന്നതിനും തെങ്ങില്‍ കയറുന്നതിനുമുള്ള യന്ത്രങ്ങള്‍ തുടങ്ങി കാര്‍ഷിക മേഖലയില്‍ സമീപ ദശകത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിവെച്ച നിരവധി നവീന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതിനുമായി സേനയിലെ അംഗങ്ങള്‍ക്ക് 268 ദിവസത്തെ കാര്‍ഷിക സര്‍വകലാശാലയുടെ പരിശീലനവും ലഭിച്ചിട്ടുണ്ട്. ആധുനിക രീതികള്‍ക്കൊപ്പം പരമ്പരാഗത രീതികളും ഇവര്‍ക്ക് വശമാണ്. മേലേചെമ്മണ്ണാര്‍ മംഗലത്ത് ബിജുവിന്‍െറ രണ്ടരയേക്കര്‍ പാടം യന്ത്ര സഹായത്തോടെ ഉഴുതൊരുക്കി കൃഷിയിറക്കിക്കൊണ്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്യാമള സാജു ഞാര്‍ നടീല്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍റ് തോമസ് പോള്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.