ശ്രീനാരായണപുരം ടൂറിസം പദ്ധതി: ഉദ്ഘാടനം മുടങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധം

രാജാക്കാട്: കാലങ്ങളുടെ കാത്തിരിപ്പിനുശേഷം സാക്ഷാത്കാരത്തിലത്തെുമെന്ന് പ്രതീക്ഷിച്ച ശ്രീനാരായണപുരം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വീണ്ടും മുടങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദ്ഘാടനം നടക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതി ഉദ്ഘാടനം നടത്തുന്നതിന് ഡി.ടി.പി.സി തീരുമാനമെടുത്തത്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, ഉദ്ഘാടന ദിവസം ഡി.ടി.പി.സി ഏകപക്ഷീയമായി തീരുമാനിക്കുകയും സ്വാഗത സംഘം അടക്കമുള്ള കമ്മിറ്റികള്‍ എടുത്തതിന് ശേഷം ഇക്കാര്യം എം.എല്‍.എയെ അറിയിക്കുകയായിരുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ പരിപാടിയില്‍ പങ്കെടുക്കില്ളെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് എം.എല്‍.എയെ അധ്യക്ഷനാക്കി ഡി.ടി.പി.സി പ്രോഗ്രാം തയാറാക്കി മന്ത്രിയുടെ തീയതിക്കനുസരിച്ച് ഉദ്ഘാടനം തീരുമാനിച്ച് നോട്ടീസ് പുറത്തിറക്കുകയാണുണ്ടായത്. എന്നാല്‍, മന്ത്രിയുടെ പരിപാടി ഏകപക്ഷീയമായി തീരുമാനിച്ച ഡി.ടി.പി.സിയുടെ നടപടിയില്‍നിന്ന് ഇടതുപക്ഷം വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. ഇതേതുടര്‍ന്ന് പ്രശ്നം രൂക്ഷമായതോടെ മന്ത്രി എ.പി. അനില്‍കുമാര്‍ മൂന്നാറിലത്തെി ബജറ്റ് ഹോട്ടലിന്‍െറ ഉദ്ഘാടനം നടത്തി മടങ്ങുകയാണുണ്ടായത്. എന്നാല്‍, രാവിലെ മുതല്‍ ഉത്സവ തിമിര്‍പ്പോടെ ഉദ്ഘാടനത്തിനായി മന്ത്രിയത്തെുന്നതും കാത്തുനിന്ന പ്രദേശവാസികളെയും മറ്റും ഉദ്ഘാടനം മാറ്റിവെച്ചതായി ഡി.ടി.പി.സി അറിയിച്ചതുമില്ല. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുഞ്ചിത്തണ്ണി-രാജാക്കാട് റൂട്ടിലെ തേക്കിന്‍കാനത്ത് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സമരക്കാരുമായി ജനപ്രതിനിധികളും മറ്റും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഏറ്റവും അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ സമരം ശക്തമാക്കുമെന്നും സമരക്കാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.