ചെറുതോണി: ഹൈവേ പൊലീസില്‍ ഏഴു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ഒന്നര മാസത്തിനുശേഷം വീണ്ടും അതേസ്ഥാനത്ത് നിയമിച്ചതിനെതിരെ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം. ഒരു സ്ഥലത്ത് തുടര്‍ച്ചയായി മൂന്നു വര്‍ഷം ജോലി ചെയ്തവരെ മാറ്റണമെന്ന നിയമം മറികടന്നാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എത്തിയതെന്നാണ് ആരോപണം. മൂന്നാര്‍ സബ് ഡിവിഷന് കീഴില്‍ അടിമാലി മേഖലയില്‍നിന്ന് മൂന്നു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത മൂന്നുപേരെ സ്ഥലംമാറ്റിയിരുന്നു. ഇതില്‍ ഏഴു വര്‍ഷമായി ഹൈവേയില്‍ ജോലി ചെയ്തയാളും ഉള്‍പ്പെടും. ഇദ്ദേഹമാണ് ഒന്നര മാസത്തിനുശേഷം ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും എത്തുന്നത്. മൂന്നാര്‍ സബ്ഡിവിഷന് കീഴില്‍ ഹൈവേയില്‍ മൂന്നു പൊലീസുകാരാണ് വേണ്ടത്. ഇങ്ങനെ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള പത്തോളം പേരുടെ അപേക്ഷകള്‍ മറികടന്നാണ് വഴിവിട്ട് നിയമനം. കഞ്ചാവ്, ചന്ദനം, കള്ളത്തടി എന്നിവയുടെ പ്രധാന കേന്ദ്രങ്ങളാണ് അടിമാലിയും മൂന്നാറും. ബാറുകള്‍ പൂട്ടിയതോടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വ്യാജമദ്യവും ഒഴുകുന്നു. മൂന്നാര്‍, മറയൂര്‍, പൂപ്പാറ ഭാഗങ്ങളില്‍നിന്ന് രാത്രിയില്‍ കോടികളുടെ ബിസിനസാണ് നടക്കുന്നത്. ഹൈവേ പൊലീസിന്‍െറ മൗനാനുവാദവും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. അടുത്തകാലത്തായി ലക്ഷക്കണക്കിന് രൂപയുടെ ഈട്ടി, തേക്ക് ഉള്‍പ്പെടെ കള്ളത്തടി കയറ്റിയ ലോറികളാണ് കടന്നുപോകുന്നത്. ഓരോ ലോഡ് ലോറികള്‍ കടന്നുപോകുമ്പോള്‍ ഹൈവേ പൊലീസിന്‍െറ സംരക്ഷണവും തലക്കോട് ചെക്പോസ്റ്റിന്‍െറ മൗനാനുവാദവും ലഭിക്കുന്നു. അടിമാലി, നേര്യമംഗലം, നഗരംപാറ റെയ്ഞ്ചില്‍നിന്നുള്ള തടികളാണ് കൊണ്ടുപോകുന്നത്. അടുത്തകാലത്തായി മണല്‍ ലോറികളും കടന്നുപോകുന്നു. കുട്ടമ്പുഴ മേഖല കേന്ദ്രീകരിച്ച് നടന്ന ആനവേട്ടക്കാര്‍ നിര്‍ഭയം കടത്തിയ ആനക്കൊമ്പുകള്‍ക്ക് പിന്നിലും ഉന്നതരുടെ സഹായമുണ്ട്. ഹൈവേ പൊലീസിന്‍െറ സഹായമില്ലാതെ ആര്‍ക്കും ഒരു കള്ളക്കടത്ത് സാധനവും ഇടുക്കിയില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.