തൊടുപുഴ: ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മുതലെടുത്ത് ക്രിമിനല്‍ സംഘങ്ങള്‍ ഇടുക്കിയില്‍ താവളമടിക്കുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘങ്ങളുടെയടക്കം താവളമായി ജില്ലയിലെ പല കേന്ദ്രങ്ങളും മാറുമ്പോള്‍ ശക്തമായ നപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെി ജോലിചെയ്യുന്നവരുടെ തിരിച്ചറിയില്‍ രേഖകളടക്കം പരിശോധിക്കണമെന്നും അലംഭാവം പുലര്‍ത്തരുതെന്നും ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് പൊലീസിനും സ്പെഷല്‍ ബ്രാഞ്ചിനും നിര്‍ദേശം നല്‍കി. രണ്ടുവര്‍ഷമായി നെടുങ്കണ്ടത്ത് ഒളിവില്‍ കഴിഞ്ഞ മാവോവാദിയെ പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബംഗാള്‍ സ്വദേശിയായ ഇയാള്‍ പിടിയിലായത്. കള്ളനോട്ട്, കഞ്ചാവ് കടത്തുകേസുകളിലും പ്രത്യേക സംഘങ്ങളാണ് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാടിന്‍െറ അതിര്‍ത്തി പ്രദേശമാണെന്നതും ചെക്പോസ്റ്റുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാനുള്ള നാട്ടുവഴികള്‍ ധാരാളമുള്ളതും മലയോരപ്രദേശങ്ങളുടെ സൗകര്യങ്ങളുമാണ് ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്നവരെയും കള്ളനോട്ടുകാരെയും ജില്ലയിലേക്ക് ആകര്‍ഷിക്കുന്നത്. തൊടുപുഴയില്‍ രണ്ടാഴ്ച മുമ്പ് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നോട്ടുകള്‍ കൊണ്ടുനടന്ന് മാറിയതായും കണ്ടത്തെി. കള്ളനോട്ട് കേസില്‍ കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നിന്ന് നേരത്തേയും നിരവധിപേര്‍ പിടിയിലായിട്ടുണ്ട്. കൂടാതെ കഞ്ചാവും ഹാന്‍സ്, പാന്‍മസാല, ഹഷീഷ് തുടങ്ങിയ നിരോധിത ലഹരി പദാര്‍ഥങ്ങളും കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ ഇടുക്കിയിലേക്കത്തെുന്നു. ഇടുക്കിയെ ഇടനാഴിയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കാട്ടുവഴികളിലൂടെയും അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന വാഹനങ്ങളിലൂടെയും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ ലഹരികടത്ത്. കുമളി, മൂന്നാര്‍ എന്നിവിടങ്ങളില്‍ തമിഴ്സാന്നിധ്യം കൂടുതലാണ്. ഇതര സംസ്ഥാന തൊഴിലാളികളും ധാരാളം. ഇവര്‍ക്കിടയില്‍ ലഹരിപദാര്‍ഥങ്ങളും കള്ളനോട്ടും ചെലവാക്കാന്‍ എളുപ്പമാണ്. പഴയതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാക്കിയശേഷമാണ് കള്ളനോട്ടുകള്‍ ഇവര്‍ക്കിടയില്‍ നല്‍കുന്നത്. നഗരങ്ങളെ അപേക്ഷിച്ച് മലയോര മേഖലകളിലുള്ളവര്‍ ഇതേക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ളെന്നതും ക്രിമിനല്‍ സംഘങ്ങള്‍ക്ക് തുണയാകുന്നു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘവും പരിശോധനകള്‍ ഊര്‍ജിതമാക്കി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മുതലെടുത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.