മൂന്നാര്‍: മഴ കനത്തതോടെ മൂന്നാറില്‍നിന്ന് അതിശൈത്യം പടിയിറങ്ങി. സാധാരണ വിദേശികളത്തെുന്ന ഡിസംബറില്‍ മൂന്നാര്‍ അതിശൈത്യത്തിന്‍െറ പിടിയിലമരുന്നത് പതിവാണ്. കാലവര്‍ഷം ഒഴിഞ്ഞിട്ടും മഴ മാറാത്തത് ശൈത്യം കുറച്ചു. സീസണ്‍ ആരംഭിച്ചിട്ടും കാര്യമായ വിനോദസഞ്ചാരികള്‍ ഇതുവരെ എത്തിയിട്ടില്ല. നവംബര്‍ മധ്യത്തോടെ തണുത്ത് തുടങ്ങുന്ന മൂന്നാറില്‍ ഡിസംബറില്‍ തണുപ്പ് മൈനസ് 4 ഡിഗ്രിയില്‍ എത്തുമായിരുന്നു. തണുപ്പ് ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരാശരായാണ് മടങ്ങുന്നത്. 2014 ല്‍നിന്ന് 10 ശതമാനം സഞ്ചാരികളുടെ കുറവാണ് ഇതുവരെ ഉണ്ടായത്. മാട്ടുപ്പെട്ടി, കുണ്ടള, എക്കോപോയന്‍റ്, രാജമല, ഫോട്ടോപോയന്‍റ്, ലോക്കാട് ഗ്യാപ്, പോതമേട് വ്യൂ പോയന്‍റ് എന്നിവിടങ്ങളിലൊക്കെ വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. ചെന്നൈയിലെ പ്രളയവും വലിയതോതില്‍ മൂന്നാറിലെ വിനോദ സഞ്ചാരമേഖലയെ ബാധിച്ചു. ശൈത്യകാലത്ത് ഇവിടെയത്തെുന്നവരില്‍ നല്ളൊരു പങ്കും ചെന്നൈയില്‍നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.