ഇടുക്കിക്ക് പുതുവര്‍ഷ സമ്മാനമായി താലൂക്ക് സപൈ്ള ഓഫിസ്

ചെറുതോണി: ഇടുക്കി താലൂക്ക് കേന്ദ്രമാക്കി പുതിയ താലൂക്ക് സപൈ്ള ഓഫിസും ജീവനക്കാരുടെ തസ്തികകളും അനുവദിച്ചതായും പുതുവര്‍ഷത്തില്‍ ഓഫിസ് ആരംഭിക്കുമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ചെറുതോണി ടൗണിനോട് ചേര്‍ന്ന് പുതിയ ഓഫിസിന് കെട്ടിടം കണ്ടത്തെി ഫര്‍ണീഷിങ് നടക്കുകയാണ്. 17 തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് നിയമനങ്ങള്‍ പി.എസ്.സി മുഖേന നടത്തും. ടി.എസ്.ഒ- ഒന്ന്, എ.എസ്.ടി.ഒ- ഒന്ന്, ആര്‍.ഐ- നാല്, സീനിയര്‍ ക്ളര്‍ക്ക്- മൂന്ന്, ക്ളര്‍ക്ക്- മൂന്ന്, ടൈപ്പിസ്റ്റ് -ഒന്ന്, ഓഫിസ് അസിസ്റ്റന്‍റ് രണ്ട്, ഡ്രൈവര്‍-ഒന്ന്, സ്വീപ്പര്‍- ഒന്ന് എന്നീ തസ്തികകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇടുക്കി താലൂക്കില്‍ പുതിയ സപൈ്ള ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ധനമന്ത്രി കെ.എം. മാണി, മന്ത്രി അനൂപ് ജേക്കബ് എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അനുവദിച്ചത്. ഇതോടെ തൊടുപുഴ, ഉടുമ്പന്‍ചോല സപൈ്ള ഓഫിസുകളുടെ കീഴിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, കാമാക്ഷി, കട്ടപ്പന, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെ റേഷന്‍ കടകളും സിവില്‍ സപൈ്ളസ് സ്ഥാപനങ്ങളും ഇടുക്കി താലൂക്ക് സപൈ്ള ഓഫിസിന് പരിധിയിലാകും. റേഷന്‍ കാര്‍ഡ് സംബന്ധമായ ആവശ്യങ്ങള്‍ക്കും സപൈ്ള ഓഫിസിന്‍െറ സേവനം സൗകര്യപ്രദമാകുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.