മൂലമറ്റത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

മൂലമറ്റം: ഓട്ടോ ഡ്രൈവര്‍ മൂലമറ്റം മേക്കല്ലായില്‍ സാബു തോമസിന് (24) കുത്തേറ്റു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. തലക്ക് കമ്പിവടിക്ക് അടിച്ചുവീഴ്ത്തിയ ശേഷം കത്തിക്ക് കുത്തിയെന്ന് സാബു പറഞ്ഞു. രക്തമൊലിച്ചുകിടന്ന സാബുവിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, വെള്ളിയാഴ്ച രാവിലെ പത്തോടെ പ്രതികളിലൊരാള്‍ സമീപത്തെ ഒരു വീടിനോട് ചേര്‍ന്ന ദേവാലയത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വീടുവളഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സ്ഥലത്തത്തെിയ അഡീഷനല്‍ എസ്.ഐയുടെ സംഘത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നുള്ള ഇന്‍ഡിമേഷന്‍ ലഭിച്ച് പരിക്കേറ്റയാളുടെ മൊഴി ലഭിച്ചാലല്ലാതെ പ്രതിയെ കസ്റ്റഡിയിലെടുക്കാനാവില്ളെന്നും ആളുകള്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടത് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മൂലമറ്റം ടൗണിലെ ഓട്ടോ തൊഴിലാളികള്‍ ഒന്നടങ്കം ഓട്ടോകള്‍ ഒതുക്കിയിട്ട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.