കട്ടപ്പന: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍ മേഖലയില്‍ മുന്തിരിയുടെ വില കുത്തനെ ഉയരുന്നു. ഓണസീസണും വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പുവരെ കിലോക്ക് 40 രൂപയായിരുന്ന റോസ് മുന്തിരിയുടെ വില 60 രൂപയായി. കേരളത്തിലത്തെുമ്പോള്‍ വില കിലോക്ക് 80 മുതല്‍ 100 രൂപവരെ ഗുണനിലവാരമനുസരിച്ച് ഉയരും. ഒരുവര്‍ഷം ശരാശരി മൂന്നു മുതല്‍ നാലു പ്രാവശ്യമാണ് ഗൂഡല്ലൂരില്‍ മുന്തിരി വിളവെടുക്കുന്നത്. മഴ കുറയുകയും കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകുകയും ചെയ്തതോടെ ഈവര്‍ഷം ഒരുതവണ ഉല്‍പാദന നഷ്ടമുണ്ടാകുകയും ആകെ ഉല്‍പാദനത്തില്‍ കുറവുണ്ടാകുകയും ചെയ്തു. ഇത് മുന്തിരിയുടെ ഗുണനിലവാരത്തെയും ബാധിച്ചു. വിളവ് കുറഞ്ഞതോടെ ആവശ്യം ഉയരുകയും വില കുതിച്ചുകയറുകയുമായിരുന്നു. കമ്പം, ഗൂഡല്ലൂര്‍ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന റോസ് ഇനത്തിലുള്ള മുന്തിരിയില്‍ ഭൂരിഭാഗവും കയറ്റി അയക്കുന്നത് കേരളത്തിലേക്കാണ്. മധുരയിലത്തെിച്ചാണ് കയറ്റുമതി കൂടുതലും നടത്തുന്നത്. ഗൂഡല്ലൂരിലെ മുന്തിരിത്തോട്ടം ഉടമകളില്‍ മലയാളികളുമുണ്ട്. സ്ഥലം വിലയ്ക്ക് വാങ്ങിയും പാട്ടത്തിനെടുത്തുമാണ് കൃഷി. വിളവ് കുറയാനിടയായത് മലയാളികളായ കര്‍ഷകര്‍ക്കും വിനയായി. എന്നാല്‍, വിപണിയില്‍ വില കുത്തനെ ഉയരുന്നത് അവരുടെ പ്രതീക്ഷ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഓണവിപണി പൊടിപൊടിച്ചാല്‍ തമിഴ്നാട്ടിലെ മുന്തിരി കര്‍ഷകര്‍ക്ക് ഇരട്ടി മധുരം പകരുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ആകെ ഉല്‍പാദനത്തിലുണ്ടായ കുറവ് വില ഉയര്‍ച്ചകൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ളെന്നാണ് ഭൂരിഭാഗവും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.