മരിയാപുരത്ത് ഗ്രാമസഭയില്‍ വീട് അനുവദിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ബഹിഷ്കരണം

ചെറുതോണി: മരിയാപുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മില്ലുംപടിയില്‍ നടന്ന ഗ്രാമസഭയില്‍ വീട് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം. ഒരുവിഭാഗം ഗ്രാമസഭ ബഹിഷ്കരിച്ചു. പ്രസിഡന്‍റ് ദേവസ്യ കല്ളേകാവുങ്കലിന്‍െറ അധ്യക്ഷതയില്‍ രാവിലെ 10ന് ഗ്രാമസഭ ചേര്‍ന്നപ്പോഴാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചത്. 12 പേര്‍ക്ക് വീട് അനുവദിക്കുന്നതിനുള്ള ലിസ്റ്റുമായാണ് പഞ്ചായത്തംഗം ലൗലി തോമസ് എത്തിയത്. ജവഹര്‍ ഭവന നിര്‍മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് അനുവദിക്കുന്നത്. പ്രസിഡന്‍റും മെംബറും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും അത് അംഗീകരിക്കില്ളെന്നും എതിര്‍പക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചവരും അനര്‍ഹരും പഞ്ചായത്തെടുത്ത ലിസ്റ്റിലും അപേക്ഷകരിലുമുണ്ടെന്നായിരുന്നു ആരോപണം. സാംസ്കാരികനിലയത്തില്‍ 38 പേര്‍ പങ്കെടുത്ത ഗ്രാമസഭയില്‍നിന്ന് പ്രതിഷേധം പ്രകടിപ്പിച്ചവര്‍ ഇറങ്ങിപ്പോയി. അതേസമയം, തീര്‍ത്തും പാവപ്പെട്ടവര്‍ക്കും അര്‍ഹതയുള്ളവര്‍ക്കും വേണ്ടത്ര അന്വേഷണം നടത്തിയാണ് വീട് അനുവദിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.