അനധികൃതമായി ഓടിയ വാഹനങ്ങള്‍ പിടിച്ചെടുത്തു

തൊടുപുഴ: ജില്ലയില്‍ അനധികൃതമായി സര്‍വിസ് നടത്തിയിരുന്ന വാഹനങ്ങള്‍ പിടികൂടി. ഇടുക്കി ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പിന്‍െറ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് തൊടുപുഴ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടു ടോറസ് ലോറി, ടെമ്പോ ട്രാവലര്‍, ട്രാക്ടര്‍, ബൈക് എന്നിവ പിടികൂടിയത്. ഒരു വര്‍ഷമായി ടാക്സും പെര്‍മിറ്റും ഒന്നുമില്ലാതെ സര്‍വിസ് നടത്തിയവയാണിവ. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരെ നടന്ന പരിശോധനയില്‍ 50,000 രൂപ പിഴയീടാക്കി. മൂന്നുപേരുമായി ചീറിപ്പാഞ്ഞ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക് യാത്രികരുടെ പിന്നാലെ എത്തി പിടികൂടുന്നതിന് പകരം സ്മാര്‍ട് ട്രേയ്സ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വാഹന ഉടമസ്ഥനെ കണ്ടത്തെിയത്. വിദേശ രാജ്യങ്ങളിലും മറ്റും ഉപയോഗിച്ചുവരുന്ന സോഫ്റ്റ്വെയര്‍ സംവിധാനമാണ് ഇതെന്നും നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനങ്ങളെ പിടികൂടാന്‍ ഏറെ സഹായകമാണ് പുതിയ സംവിധാനമെന്നും ഇവര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥരുടെയും പൂര്‍ണ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. പരിശോധനയില്‍ കള്ള നമ്പറില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധിച്ചപ്പോള്‍ തൃശൂരിലെ ഒരു കാറിന്‍െറ നമ്പറാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബൈക്ക് പൊലീസിന് കൈമാറി. കെ.കെ. രാജീവ്, അബ്ദുല്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.