ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം കൃഷിഭൂമിയില്‍ നാശം വിതച്ചു. പൂക്കൂട്ടത്തില്‍ ചാണ്ടി, സൂട്ടര്‍ ജോര്‍ജ് പാലക്കീല്‍, പാലപ്പറമ്പില്‍ ബേബി, വക്കച്ചന്‍ വയലില്‍, ഭാസ്കരന്‍ നാറാണത്ത്, വിജയന്‍ കല്ലുറുമ്പില്‍, ബിനോയി കവളക്കാട്ട്, ജോണി മണിയാട്ട് എന്നിവരുടെ കൃഷികളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം കൂടിയായ വക്കച്ചന്‍ വയലിന്‍െറ ആള്‍ത്താമസമില്ലാത്ത വീടാണ് ആന തകര്‍ത്തത്. ജാതി, ഏത്തവാഴ, കൊക്കോ, തെങ്ങ്, കുരുമുളക് തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ചു. ആല്‍പ്പാറയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള പാല്‍ക്കുളം വനമേഖലയില്‍നിന്നാണ് മൂന്ന് ആനകള്‍ എത്തിയത്. കഴിഞ്ഞരാത്രി പത്തോടെ എത്തിയ ആനക്കൂട്ടത്തെ പുലര്‍ച്ചെ രണ്ടോടെയാണ് നാട്ടുകാര്‍ കണ്ടത്. ആനക്കൂട്ടം എത്തിയ വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് തീ കൂട്ടിയും ബഹളംവെച്ചും വിരട്ടി ഓടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമായി കഴിയുന്ന ആളുകളുടെ വീടിനുസമീപം ആനക്കൂട്ടമത്തെി നാശംവിതച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കൃഷിഭൂമിയില്‍ കട്ടാനകളുടെ കടന്നുകയറ്റം തടയാന്‍ വൈദ്യുതിവേലി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കലക്ടര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലം ആരംഭിച്ച ശേഷം ഇത് എട്ടാം തവണയാണ് കാട്ടാനകള്‍ കൃഷിനാശം വരുത്തുന്നത്. ഈ പ്രദേശങ്ങളില്‍ തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് പഞ്ചായത്തിലാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.