അൺലോക്ക് 1.0: തുറക്കുന്നു ജാഗ്രതയോടെ

-സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കുന്നു -ആരാധനാലയങ്ങളിലേക്ക് പ്രവേശനം കർശന നിയന്ത്രണങ്ങളോടെ ബംഗളൂരു: സംസ്ഥാനത്ത് മുൻകരുതലുകളോടെ നിയന്ത്രിത മേഖലക്ക് പുറത്തുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും മറ്റെല്ലാ സ്ഥാപനങ്ങളും തുറക്കുന്നു. കേന്ദ്ര നിർദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാഴ്ച മുതൽ പള്ളികളും ക്ഷേത്രങ്ങളും മസ്ജിദുകളും തുറക്കും. വിശ്വാസികളെ സ്വീകരിക്കാൻ സംസ്ഥാനത്തെ ഭൂരിഭാഗം മസ്ജിദുകളും ക്ഷേത്രങ്ങളും പള്ളികളും മറ്റു ആരാധനാലയങ്ങളും ഒരുങ്ങി കഴിഞ്ഞു. ക്രിസ്ത്യൻ പള്ളികളിൽ ജൂൺ 13 മുതൽ ഞായറാഴ്ചകളിലെ കുർബാനയും ആരംഭിക്കും. എന്നാൽ, ചിലയിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റികളും ആരാധനാലയങ്ങൾ തുറക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ, കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും. ഇതോടൊപ്പം രാജ്യാന്തര വിമാന യാത്രയും ഇപ്പോഴുണ്ടാകില്ല. സിനിമ ഹാൾ, ഫിറ്റ്നസ് സൻെറർ, സ്വമ്മിങ് പൂൾ, തിയറ്റർ, ബാറുകളിലിരുന്ന് മദ്യം കഴിക്കുന്നത്, ഒാഡിറ്റോറിയം, അസംബ്ലി ഹാൾ, െസമിനാർ ഹാൾ എന്നിവയെല്ലാം അടഞ്ഞുകിടക്കും. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾക്കും വിലക്കുണ്ട്. ഇപ്പോഴുള്ള ഇളവുകൾക്ക് പുറമെ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കൂടുതലായി എന്തൊക്കെയാണ് തുറന്ന് പ്രവർത്തിക്കുക എന്നറിയാം. ആരാധനാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ഹോട്ടലുകൾ രണ്ടര മാസത്തിനുശേഷം സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും തിങ്കളാഴ്ച മുതൽ ഇരുന്ന് കഴിക്കാം. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഹോട്ടലുകളിൽ ടേബിളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഹോട്ടലുകൾ പൂർണ തോതിൽ തുറന്നാലും ഇപ്പോഴുള്ള പോലെ പാർസൽ സർവിസിന് കൂടുതൽ പ്രധാന്യം നൽകും. 65 വയസ്സിന് മുകളിലുള്ളവരും രോഗികളായിട്ടുള്ളവരും ഗർഭിണികളും വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോട്ടലുകളിലും തെർമൽ സ്കാനിങ് ഉണ്ടാകും. നിലവിലുള്ള സിറ്റീങ്ങിൽ 50ശതമാനം മാത്രമായിരിക്കും ഹോട്ടലുകളിൽ സജ്ജമാക്കുക. ഷോപ്പിങ് മാളുകൾ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ തുറക്കുമെങ്കിലും ആളുകളെ കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശിപ്പിക്കുക. പല ഷോപ്പിങ് മാളുകളിലും ആധുനിക പരിശോധന സംവിധാനങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. മാസ്ക് ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കും. ഒരോ തവണയും മാളിൽ കയറുന്നവരുടെ എണ്ണവും നിയന്ത്രിക്കും. മാളുകളിലെ ഗെയിമിങ് സൻെറർ, സിനിമ ഹാൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. ആരാധനാലയങ്ങൾ നിയന്ത്രിത മേഖലയിൽ ഒഴികെയുള്ള സ്ഥലങ്ങളിലായിരിക്കും തിങ്കളാഴ്ച മുതൽ ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ തുടങ്ങിയവ തുറക്കുക. വിശ്വാസികൾ വാഹനങ്ങളിൽ തന്നെ ചെരുപ്പ് െവച്ചശേഷമായിരിക്കണം ആരാധനാലയങ്ങളിലേക്ക് പ്രവേശിക്കാൻ. ഒരോ വിശ്വാസികളും തമ്മിൽ ആറടി വ്യത്യാസത്തിലായിരിക്കണം പ്രാർഥിക്കേണ്ടത്. അകലം പാലിക്കുന്നതിനായി ആരാധനാലയങ്ങളിൽ മാർക്ക് ചെയ്ത സ്ഥലത്ത് മാത്രമെ നിൽക്കാൻ പാടുള്ളൂ. ക്ഷേത്രങ്ങളിൽ ഭജനയും മറ്റു പരിപാടികളും അനുവദിക്കില്ല. മസ്ജിദുകളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ടണൽ ഉൾപ്പെടെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 65 വയസ്സിന് മുകളിലും പത്തു വയസ്സിനു താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. മൃഗശാല, പാർക്കുകൾ തിങ്കളാഴ്ച മുതൽ മൈസൂരുവിലെയും സംസ്ഥാനത്തെ മറ്റിടങ്ങളിലെയും മൃഗശാലകൾ തുറക്കും. മറ്റിടങ്ങളിലെ നിയന്ത്രണങ്ങൾ മൃഗശാലകളിലുമുണ്ടാകും. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയാരിക്കും മൃഗശാലകളിൽ പ്രവേശനം അനുവദിക്കുക. മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്ക് നിർബന്ധമായിരിക്കും. സഫാരി വാഹനങ്ങളിൽ 50ശതമാനം ആളുകളെ മാത്രമായിരിക്കും ഒരേ സമയം കയറ്റുക. പാർക്കുകൾ നിലവിലുള്ളതുപോലെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക. പകൽ സമയങ്ങളിൽ പാർക്കുകൾ അടഞ്ഞുതന്നെ കിടക്കും. ലാൽബാഗിലെ നഴ്സറിയും തുറക്കും. നന്ദി ഹിൽസിൽ ജൂൺ 30നുശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. സംസ്ഥാനത്തെ നിയന്ത്രിത മേഖലക്ക് പുറത്തുള്ള മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും. അന്തർ സംസ്ഥാന യാത്രക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. വനമേഖലയിലെ സഫാരി, ട്രക്കിങ് തുടങ്ങിയവയും റിസോർട്ടുകളുടെ പ്രവർത്തനവും തിങ്കളാഴ്ച ആരംഭിക്കും. പ്രധാന ക്ഷേത്രങ്ങൾ തുറക്കില്ല തിങ്കളാഴ്ച മുതൽ ക്ഷേത്രങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടെങ്കിലും കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ തുറക്കില്ല. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ക്ഷേത്രങ്ങളായ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ബെളഗാവി സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം, മംഗളൂരു ദുർഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ഭക്തരെ പ്രവേശിപ്പിക്കില്ല. ഇവിടങ്ങളിൽ ജൂലൈ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഇപ്പോൾ തുറക്കേണ്ടെന്ന് തീരുമാനിച്ചതായി ശ്രീകൃഷ്ണ മഠം അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽനിന്ന് ഭക്തരെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ബെളഗാവിയിലെ സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മംഗളൂരുവിലെ പ്രധാന ക്ഷേത്രമായ കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ ജൂലൈ ഒന്ന് മുതലായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. ഒാൺലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും പ്രവേശനം. ഉഡുപ്പിയിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ശ്രീകൃഷ്ണ മഠവും ക്ഷേത്രവും തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഉഡുപ്പിയിൽ മസ്ജിദുകൾ തുറക്കില്ല ഉഡുപ്പിയിലെ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലയിലെ മസ്ജിദുകൾ തുറക്കേണ്ടതില്ലെന്ന് ഉഡുപ്പി ജില്ല മുസ്ലിം ഒക്കൂട്ട തീരുമാനിച്ചു. സുരക്ഷ കണക്കിലെടുത്ത് ജൂൺ എട്ടിന് ഉഡുപ്പിയിലെ മസ്ജിദുകൾ തുറക്കില്ലെന്ന് പ്രസിഡൻറ് യാസിൻ മാൽപെ അറിയിച്ചു. മുസ് ലിം മതവിഭാഗക്കാരാണ് കോവിഡ് പരത്തിയതെന്ന ദുരാരോപണം വന്നിട്ടും ലോക്ഡൗണിൽ ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കാൻ രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസ്താവന നടത്തുന്ന ഉഡുപ്പി-ചിക്കമഗളൂരു എം.പി ശോഭ കരന്ത് ലാജെ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മടിക്കേരിയിലെയും മസ്ജിദുകൾ തുറക്കില്ല. കൊല്ലൂർ മൂകാംബിക ക്ഷേത്രം തുറക്കും കൊല്ലൂർ മൂകാംബിക ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധർമസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. ധർമസ്ഥലയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആളുകളെ പ്രവേശിപ്പിക്കുമെങ്കിലും അന്നദാനം ഉണ്ടാകില്ല. ക്ഷേത്രങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നാലും കർശന നിയന്ത്രണമായിരിക്കും ഉണ്ടാകുക. മുസ്റായി വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ അന്നദാനം, ഉത്സവം,ആളുകൾ കൂടുന്ന പ്രത്യേക ചടങ്ങുകൾ എന്നിവ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്റായി വകുപ്പിൻെറ കീഴിൽ 34,000 ക്ഷേത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർക്ക് കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ നൽകും. ക്ഷേത്ര ദർശനത്തിന് എത്തുന്നവരും ക്ഷേത്ര ജീവനക്കാരും ആരോഗ്യ സേതു ആപ് ഡൗൺ ലോഡ് ചെയ്യണം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ ഭിത്തികള്‍, തൂണുകള്‍, വിഗ്രഹങ്ങള്‍, രഥങ്ങള്‍ എന്നിവയില്‍ സ്പര്‍ശിക്കരുത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.