ബംഗളൂരു: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായി കർണാടകയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നതും ചവച്ചുതുപ്പുന്നതും നിരോധിച്ചു. കർണാടക പകർച്ച വ്യാധി നിയന്ത്രണ ഒാർഡിനൻസ് പ്രകാരമാണ് നിരോധനം. പൊതുസ്ഥലത്ത് പുകയിലയോ പാൻ മസാലകളോ ഉപയോഗിച്ചാൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കും. നിയമലംഘകർക്കെതിരെ ജീവന് ഭീഷണിയായ രോഗം പടരാൻ സാധ്യതയുള്ള കുറ്റകൃത്യം അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക. പൊതുസ്ഥലത്ത് സിഗരറ്റ് ഉപയോഗിക്കുന്നത് നേരത്തേ തന്നെ കർണാടക നിരോധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് പുകയിലയുടെ പൊതുഉപയോഗം തടയുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കഴിഞ്ഞ ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പൊതു സ്ഥലത്ത് തുപ്പുന്നതിന് നേരത്തെ തന്നെ പിഴ ഏർപ്പെടുത്തിയിരുന്നു. സർക്കാർ തീരുമാനത്തെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.