തിരിച്ചെത്താൻ അപേക്ഷിച്ചവരുടെ എണ്ണം 63,000 ആയി

ബംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കർണാടകയിൽ തിരിച്ചെത്തുന്നതിനായി ഇതുവരെ അപേക്ഷ നൽകിയവരുടെ എണ്ണം 63,000 ആയി. ഇതിൽ 30,000 പേരും കർണാടകയിൽ തിരിച്ചെത്താൻ പൊതുഗതാഗത സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സേവാസിന്ധു വെബ്സൈറ്റ് വഴി അപേക്ഷിച്ചവരിൽ പകുതി പേരും സ്വന്തമായി വാഹനമില്ലാത്തവരാണ്. ബസ് ഒാപ്ഷനാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽതന്നെ ഇവർക്ക് പാസ് അനുവദിക്കണമെങ്കിൽ പ്രത്യേക ബസ് സൗകര്യം ഉൾപ്പെടെ സർക്കാർ ഉറപ്പാക്കേണ്ടിവരും. ഐ.ടി ജീവനക്കാർ, വിനോദസഞ്ചാരികൾ, തീർഥാടകൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ തുടങ്ങിയവരാണ് കർണാടകയിലെത്താൻ കഴിയാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സേവാസിന്ധുവിലൂടെ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പാസ് വ്യാപകമായി നൽകിത്തുടങ്ങിയിട്ടില്ല. അതിർത്തികളിൽ ആവശ്യമായ സൗകര്യം ഒരുക്കിവരുകയാണെന്നും എല്ലാം സജ്ജമായശേഷം പാസ് അനുവദിക്കുമെന്നും മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. റെഡ് േസാൺ മേഖലയിൽനിന്ന് ഉൾപ്പെടെ തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കുന്ന നടപടി ഉൾപ്പെടെ തീരുമാനിക്കേണ്ടതുണ്ടെന്നും നോഡൽ ഒാഫിസർമാരാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി വാഹനമുള്ള 5000ത്തോളം പേർക്ക് കർണാടകയിലേക്ക് വരാനുള്ള പാസ് നൽകിയശേഷം നടപടി നിർത്തിവെക്കുകയായിരുന്നു. അതിർത്തികളിൽ പരിശോധന സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനായിരുന്നു പാസ് നൽകുന്നത് നിർത്തിയത്. പാസ് നൽകാൻ വൈകുന്നതിൽ ആളുകളും പ്രതിഷേധത്തിലാണ്. പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി ബംഗളൂരു: പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷക്ക് (സി.ഇ.ടി) അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മേയ് എട്ടു മുതൽ മെയ് 18 വരെ ഒാൺലൈൻ അപേക്ഷ നൽകാനുള്ള അവസരമാണ് കർണാടക പരീക്ഷ അതോറിറ്റി ഏർപ്പെടുത്തിയത്. രണ്ടാം വർഷ പ്രി യൂനിവേഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിലവിൽ പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റുതിരുത്തി വീണ്ടും അപേക്ഷിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. മെഡിക്കൽ, ഡൻെറൽ, ആയുഷ് തുടങ്ങിയ കോഴ്സുകളിലേക്കാണ് കർണാടക പൊതു പ്രവേശന പരീക്ഷ നടത്തുന്നത്. ഏപ്രിൽ 22, 23 തീയതികളിൽ നടത്തേണ്ടിയിരുന്ന പരീക്ഷയാണ് ലോക്ഡൗണിനെതുടർന്ന് മാറ്റിവെച്ചത്. ബസ് സർവിസ് നിർത്തിവെച്ചു ബംഗളൂരു: ബംഗളൂരുവിൽനിന്നും വിവിധ ജില്ലകളിലേക്ക് കുടിയേറ്റ തൊഴിലാളികൾക്കായി നടത്തിയിരുന്ന ബസ് സർവിസ് വ്യാഴാഴ്ചയോടെ അവസാനിച്ചു. വെള്ളിയാഴ്ച മുതൽ ബംഗളൂരുവിൽനിന്നും എങ്ങോട്ടും ബസ് സർവിസുണ്ടാകില്ലെന്ന് അധികൃതർ അരിയിച്ചു. ബംഗളൂരു റെഡ് േസാണിലായതിനാൽതന്നെ നിയന്ത്രണം കർശനമായി തുടരേണ്ടതിനാൽ ഇനി ബസ് സർവിസ് നടത്തേണ്ടതില്ലെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വരെ നടത്താൻ തീരുമാനിച്ചിരുന്ന ബസ് സർവിസ് വ്യാഴാഴ്ച വരെ നീട്ടിയിരുന്നു. മംഗളൂരുവിലേക്ക് ഉൾപ്പെടെ ബസ് സർവിസ് ആരംഭിച്ചത് കാസർകോട് ഭാഗത്തേക്ക് പോകേണ്ട മലയാളികൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച മാത്രം സംസ്ഥാനത്തെ 43 സ്ഥലങ്ങളിലേക്കായി 120 ബസുകളാണ് സർവിസ് നടത്തിയത്. 3,600 യാത്രക്കാരെയാണ് വ്യാഴാഴ്ച മാത്രം കൊണ്ടുപോയത്. മേയ് രണ്ടു മുതൽ ഏഴുവരെ 69,515 കുടിയേറ്റ തൊഴിലാളികളെയാണ് 2,288 ബസുകളിലായി നാടുകളിലെത്തിച്ചത്. ബി.എം.ടി.സി പാസ് ബംഗളൂരു: അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് ബി.എം.ടി.സി പാസ് നൽകുന്നു. ഒരു മാസത്തേക്കുള്ള യാത്രാ പാസാണ് നൽകുന്നത്. 850 രൂപയാണ് നിരക്ക്. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയായിരിക്കും ജീവനക്കാർക്കായി ബി.എം.ടി.സി ബസ് സർവിസ് നടത്തുക. കോവിഡ് മാർഗനിർദേശ പ്രകാരമാണ് ഇപ്പോൾ ബി.എം.ടി.സി അടിയന്തര ആവശ്യങ്ങൾക്കായി ജോലിയെടുക്കുന്നവർക്കായി ബസ് സർവിസ് നടത്തുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ് ജീവനക്കാർ തുടങ്ങിയവർക്കും ബി.എം.ടി.സിയുടെ പാസ് എടുക്കാം. 14 റെയിൽവേ സ്റ്റേഷനിൽ കോവിഡ് സൻെററുകൾ ബംഗളൂരു: േരാഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കാനും ചികിത്സക്കുമായി ദക്ഷിണ-പശ്ചിമ റെയിൽവേയുടെ 14 റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് കെയർ സൻെററുകൾ തുടങ്ങി. ട്രെയിൻ കോച്ചുകളാണ് കോവിഡ് കെയർ സൻെററുകളാക്കി മാറ്റിയത്. ബംഗളൂരുവിലെ കെ.എസ്.ആർ റെയിൽവേ സ്റ്റേഷൻ, ഹുബ്ബള്ളി, മൈസൂരു, യശ്വന്ത്പുര, ഹരിഹർ, ശിവമൊഗ്ഗ, ഹോസ്പേട്ട്, ഹാസൻ, അരസികരെ, ബാഗൽകോട്ട്, തലഗുപ്പ, വിജയപുര, ബെളഗാവി, വാസ് ഡി ഗാമ (ഗോവ) എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് കോവിഡ് കെയർ സൻെററുകൾ സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് പോസിറ്റിവായവർക്ക് പ്രത്യേക കോച്ചുകളുണ്ടാകും. രോഗ ലക്ഷണമുള്ളവരെ മറ്റു കോച്ചുകളിലായിരിക്കും താമസിപ്പിക്കുക. ....................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.