മാനവ ഐക്യത്തിെൻറ സന്ദേശവുമായി 'ഫെസ്​റ്റോണ' വെർച്വൽ സംഗമം

മാനവ ഐക്യത്തിൻെറ സന്ദേശവുമായി 'ഫെസ്റ്റോണ' വെർച്വൽ സംഗമം ബംഗളൂരു: കോവിഡ് കാല പ്രതിസന്ധികൾക്കിടയിൽ സ്നേഹവും സൗഹാർദവും കൈമാറി 'ഫെസ്റ്റോണ: കളേഴ്സ് ഓഫ് ലോക്ക് ഡൗൺ' ഓൺലൈൻ സംഗമം. മജസ്റ്റിക് യൂനിറ്റി സൻെററിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മാനവ ഐക്യത്തിൻെറയും സാഹോദര്യത്തിൻെറയും സന്ദേശം പകരുന്നതായിരുന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓഡിനേറ്റർ ബിലു സി. നാരായണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡയലോഗ് സൻെറർ സെക്രട്ടറി സാബു ഷെഫീഖ് ഫെസ്റ്റോണ സന്ദേശം കൈമാറി. ലോക്ഡൗൺ കാലത്തെ ആഘോഷ അനുഭവങ്ങൾ ഹാരിസ് മജസ്റ്റിക് , ചന്ദ്രു പൊയിൽക്കാവ് എന്നിവർ പങ്കുവെച്ചു. 'പോസ്റ്റ് കോവിഡ് സോഷ്യൽ ലൈഫ്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ത്രേസ്യാമ ടീച്ചർ, അഡ്വ. റഫീഖ്, പീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. അഡ്വ. റഹ്മാൻ അസ്ഹരി മോഡറേറ്റ് ചെയ്തു. കേരള സംസ്കാരത്തിൻെറ തനിമ ഉണർത്തുന്ന ക്വിസ് മത്സരത്തിന് അബ്ദുൽ ലത്തീഫ് നേതൃത്വം നൽകി. വിജയ ടീച്ചർ, പി.എസ്. നായർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി 'കളറോണ' ചിത്രരചനാ മത്സരം നടന്നു. സുജാത, ആഇശ ഗസൽ, അഞ്ചന സുനീഷ്, റീഹ, ഫിസ ഫസൽ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. എം.യു.സി എക്സിക്യൂട്ടിവ് അംഗം ജാഫർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആൻസി ടോം പ്രാർഥനാ ഗീതവും ഖൈറുന്നിസ സ്വാഗതവും പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ശിവാജി നഗർ ഏരിയ വൈസ് പ്രസിഡൻറ് ഷബീർ കൊടിയത്തൂർ സമാപന പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.