ആലപ്പുഴ: കുടുംബശ്രീ വഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലൽ യൂനിറ്റുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കയർ വികസന വകുപ്പ് ആലപ്പുഴയിൽ ആരംഭിച്ച കയർ ജിയോടെക്സ്ൈറ്റൽസ് സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ വഴി 1000 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ ആരംഭിക്കും. അതിനുള്ള യന്ത്രങ്ങൾ നിർമിക്കാനുള്ള ഓർഡർ കയർ യന്ത്രനിർമാണ ഫാക്ടറിക്ക് നൽകിക്കഴിഞ്ഞു. യന്ത്രം സൗജന്യമായി നൽകും. ഉൽപാദിപ്പിക്കുന്ന ചകിരിയും ചകിരിച്ചോറും സംഭരിക്കും. കയർ മേഖലയിൽ ലക്ഷംപേർക്ക് തൊഴിൽ ലഭിക്കും. യൂനിറ്റുകളിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ദിവസം 400 രൂപയെങ്കിലും ലഭിക്കും. ഈ വർഷം സംസ്ഥാനത്തിന് ആവശ്യമായ ചകിരി ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനാകും -മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നവീകരിക്കുന്ന കുളങ്ങളിലും തോടുകളിലും വീണ്ടും ചളിയടിയുന്ന സ്ഥിതിയുണ്ട്. ഇവ സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം ഉപയോഗിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ 40 ശതമാനം മെറ്റീരിയൽ കോസ്റ്റിന് ഉപയോഗിക്കണം. ഇതുവഴി വാങ്ങുന്ന കയർ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും കുളങ്ങളും സംരക്ഷിക്കാം. 100 കോടി രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കും. കയർ ഭൂവസ്ത്രം ശാസ്ത്രീയമായി വിതാനിക്കാനുള്ള പരിശീലനമാണ് സ്കൂൾ വഴി നൽകുക. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം 704 കോടി രൂപയാണ് നൽകാനുള്ളത്. കേരളം മാനദണ്ഡമനുസരിച്ചല്ല പണി ചെയ്തതെന്നാണ് പറയുന്നത്. തമിഴ്നാടിന് 2200 കോടി അനുവദിച്ചപ്പോൾ നമുക്ക് 112 കോടിയേ നൽകിയുള്ളൂ. പുതിയ സാമ്പത്തികവർഷം പണം തരാമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും തന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. 25ന് നിയമസഭ അവസാനിക്കുന്നതിന് മുമ്പ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമസഭ പ്രമേയം പാസാക്കും. എന്നിട്ടും കണ്ണുതുറന്നില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, ഫോംമാറ്റിങ്സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, കയർഫെഡ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ അഡ്വ. എൻ. സായികുമാർ, എസ്.എൽ. സജികുമാർ, വി.എസ്. മണി എന്നിവർ സംസാരിച്ചു. എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ. അനിൽ ക്ലാസെടുത്തു. 50 പേർ ഉൾപ്പെടുന്ന ആദ്യ ബാച്ചിെൻറ പരിശീലനം മൂന്നുദിവസം നീളും. പ്രായോഗിക പരിശീലനമടക്കം നൽകും. സ്കൂളിെൻറ മേൽനോട്ടം നാഷനൽ കയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും കയർഫെഡും സംയുക്തമായി നിർവഹിക്കും. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ, എൻജിനീയർമാർ, മേറ്റുമാർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകുകയാണ് സ്കൂളിെൻറ ലക്ഷ്യം. െറസിഡൻഷ്യൽ ട്രെയിനിങ് പ്രോഗ്രാമുകളും നോൺ െറസിഡൻഷ്യൽ ട്രെയിനിങ് പ്രോഗ്രാമുകളും നടത്തുന്നതിനുള്ള സംവിധാനം സ്കൂളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.