ആലപ്പുഴ: കയർ ഭൂവസ്ത്രത്തിെൻറ വിപണനം വ്യാപകമാക്കാൻ കയർ വികസന വകുപ്പിെൻറ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിക്കുന്ന ജിയോ ടെക്സ്റ്റയിൽസ് സ്കൂളിെൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ചുങ്കത്ത് സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുടെ കെട്ടിടത്തിലാണ് ജിയോ ടെക്സ്റ്റയിൽസ് സ്കൂൾ പ്രവർത്തിക്കുന്നത്. രാവിലെ 10ന് ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തുകളിൽനിന്നും ലക്ഷക്കണക്കിന് ചതുരശ്ര മീറ്റർ ജിയോ ടെക്സ്റ്റയിൽസിെൻറ ഓർഡറുകൾ കയർ പൊതുമേഖല സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇവ കാര്യക്ഷമമായി വിന്യസിക്കുകയും കയർ മേഖലക്കാകെ പുത്തൻ ഉണർവ് നൽകുകയുമാണ് പരിശീലനം വഴി ലക്ഷ്യമിടുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച സ്കൂളിെൻറ മേൽനോട്ടം നാഷനൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കയർഫെഡും സംയുക്തമായി നിർവഹിക്കും. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ, എൻജിനീയർമാർ, മേറ്റുമാർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകുകയാണ് സ്കൂളിെൻറ ലക്ഷ്യം. 50 പേർ ഉൾപ്പെടുന്ന ആദ്യ ബാച്ചിെൻറ മൂന്നു ദിവസത്തെ പരിശീലനം ശനിയാഴ്ച ആരംഭിക്കും. െറസിഡൻഷ്യൽ ട്രെയിനിങ് പ്രോഗ്രാമുകളും നോൺ െറസിഡൻഷ്യൽ ട്രെയിനിങ് പ്രോഗ്രാമുകളും നടത്താനുള്ള സംവിധാനം സ്കൂളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.