ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം വെൺമണിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക കണക്കെടുപ്പ്. കുലച്ച വാഴകൾ 2000, കുലക്കാത്തവ 1000, 20 സെൻറിലെ വെറ്റില കൃഷി, 100 ജാതി, 25ലധികം റബർ മരങ്ങൾ എന്നിവയാണ് നശിച്ചത് ചേന, കാച്ചിൽ, ചേമ്പ്, പച്ചക്കറി കൃഷികൾ ഉൾെപ്പടെയുള്ളവയുടെ കണക്ക് ഇതിൽ പെടില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു. മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും വൈദ്യുതി ലൈനുകൾ പൊട്ടി, കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു. കാറ്റിൽ വരമ്പൂർ സെൻറ് തോമസ് മാർത്തോമ പള്ളിയുടെ മുകളിലത്തെ ആസ്ബസ്റ്റോസ് ഷീറ്റ് പറന്നുവീണ് സൺഡേ സ്കൂൾ കെട്ടിടത്തിനും പരിസരത്തെ വീടിനും തകരാറുകൾ പറ്റി.കാറ്റിലും മഴയിലും വൻതോതിൽ നാശനഷ്ടമുണ്ടായ വെൺമണിയിലെ കൃഷിക്കാർക്കും വീട്ടുകാർക്കും നഷ്ടപരിഹാരം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.