ആലപ്പുഴ: സെൻറ് ജോർജ് ലോഡ്ജിെൻറ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ചയാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗക്കാരായ യുവാക്കളെ പിടികൂടാൻ എസ്.ഐ എം.കെ. രാജേഷിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച കളർകോട് താനാകുളത്ത് പരിശോധന നടത്തുന്നതിനിടെയാണ് ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് ഉള്ളാടത്തറ വീട്ടിൽ സിബിയെ (29) അറസ്റ്റുചെയ്തത്. പൊലീസ് സംഘത്തിൽ എസ്.ഐ പ്രേംസ്കുമാർ, സി.പി.ഒമാരായ ലാലു അലക്സ്, ഷൈജു, പുഷ്പകുമാരൻ എന്നിവരും ഉണ്ടായിരുന്നു. തിരുവനന്തപുരം കെ.ആർ ഹൗസിൽ അഭിലാഷിേൻറതാണ് മോഷണംപോയ ബൈക്ക്. സെൻറ് ജോർജ് ലോഡ്ജിൽ പാർക്കിങ് ഏരിയയിൽ ബൈക്ക് െവച്ചശേഷം മുറിയിൽ പോയി മടങ്ങിവന്നപ്പോഴാണ് മോഷണംപോയത്. സിബി ആലപ്പുഴ നോർത്ത്, പുന്നപ്ര, അമ്പലപ്പുഴ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.