ചാരുംമൂട്: നാടിെൻറ കണ്ണീർ പ്രണാമം ഏറ്റുവാങ്ങി അഭിമന്യു യാത്രയായി. സഹോദരങ്ങൾക്കൊപ്പം കനാൽ കരയിൽ കളിക്കുന്നതിനിടെയാണ് നൂറനാട് പണയിൽ ബീന ഭവനത്തിൽ രതീഷ്-ബീന ദമ്പതികളുടെ മകൻ ഒന്നര വയസ്സുകാരൻ അഭിമന്യു വെള്ളത്തിൽവീണ് മരിച്ചത്. നൂറുകണക്കിന് നാട്ടുകാരാണ് സംസ്കാര ചടങ്ങുകൾക്ക് എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.30ഒാടെ വീടിന് സമീപം കനാൽ കരയിൽ സഹോദരങ്ങളായ നാലുവയസ്സുകാരി ആരതിക്കും രണ്ടര വയസ്സുകാരി ആവണിക്കുമൊപ്പമാണ് അഭിമന്യു കളിക്കാൻ പോയത്. കനാലിലെ വെള്ളത്തിലേക്ക് കല്ലെറിഞ്ഞ് കളിക്കുന്നതിനിടയിൽ അഭിമന്യു കനാലിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാടൊന്നാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒഴുക്കുള്ളതിനാൽ കനാലിെൻറ നാൽ കിലോമീറ്റർ ദൂരംവരെ നാലര മണിക്കൂറോളം അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തി. കുട്ടിയുടെ വീടിന് സമീപത്തുനിന്നും ഒരുകിലോമീറ്റർ ദൂരെയുള്ള പാലത്തിന് സമീപം നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ജീവെൻറ തുടിപ്പുകൾ അഭിമന്യുവിൽ അവശേഷിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മണിക്കൂറോളം തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതിരുന്നതിെൻറ വിഷമത്തിലാണ് നാട്ടുകാർ. കൂലിപ്പണിക്കാരിയായിരുന്ന അമ്മ ബീന സന്ധിരോഗം ബാധിച്ച് കിടപ്പിലായിട്ട് മാസങ്ങളായി. എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കയിൽ കണ്ണീർ വാർക്കുന്ന ബീനയെ ആശ്വസിപ്പിക്കാനാകാതെ കുഴയുകയാണ് നാട്ടുകാരും ബന്ധുക്കളും. ബീനയുടെ ഭർത്താവ് രതീഷ് മാസങ്ങൾക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതായും നാട്ടുകാർ പറയുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.