പല്ലന: പാനൂർ, പല്ലന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പല പ്രദേശങ്ങളിലും വെള്ളം കിട്ടാക്കനിയായി. കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് പാനൂർ ഫിഷറീസ് ആശുപത്രിയിൽ കിടത്തിച്ചികിത്സ നിർത്തിയിട്ട് ഒമ്പതാം ദിവസമായി. അഡ്മിറ്റായ പല രോഗികളെയും കുടിവെള്ളക്ഷാമം മൂലം ഡി.എം.ഒയുടെ അനുവാദത്തോെട ഡിസ്ചാർജ് ചെയ്തു. ദിവസവും അഞ്ചുമുതൽ ഏഴുവരെ രോഗികൾ ഇവിടെ അഡ്മിറ്റാവുക പതിവാണ്. അഡ്മിറ്റ് കേസുകൾ വരുന്നുണ്ടെങ്കിലും കുടിവെള്ളമില്ലാത്തതിനാൽ പറഞ്ഞുവിടുകയാണ്. ആശുപത്രി വളപ്പിലെ കുഴൽക്കിണറ്റിൽനിന്നാണ് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത്. കുഴൽ ക്കിണറിെൻറ തകരാറും മറ്റും കാരണം ആശുപത്രിയിൽ ജലം ലഭിക്കുന്നില്ല. ശേഷി ഉയർത്തി അറ്റകുറ്റപ്പണി നടത്തി മോട്ടോർ മാറ്റിസ്ഥാപിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. പി.ഡി.പി ജനകീയ ആരോഗ്യവേദിയുടെ നേതൃത്വത്തിലാണ് ഏതാനും ദിവസങ്ങളിെല കുടിവെള്ളവിതരണം. ആശുപത്രിയുടെ ദൈനംദിന ആവിശ്യത്തിന് ഈ ജലമാണ് ഉപയോഗിക്കുന്നത്. പാനൂരിെൻറ പല ഭാഗത്തും കുടിവെള്ളം കിട്ടാനില്ല. വരൾച്ചമൂലം പ്രദേശത്തെ പരമ്പരാഗത ജല സ്രോതസ്സുകൾ വരണ്ടുണങ്ങി. പാനൂർ 15ാം വാർഡിൽ കുടിവെള്ളക്ഷാമം തുടങ്ങിയിട്ട് ഒന്നരമാസമായി. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കുഴൽക്കിണർ ഇല്ലാത്ത ഏക വാർഡാണിത്. വാർഡിൽ കുഴൽ കിണർ സ്ഥാപിക്കണമെന്ന് വാർഡ് അംഗം ഷാജഹാൻ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റി ഇതുവരെ പരിഗണിച്ചില്ല. പ്രദേശത്തെ കാലപ്പഴക്കം ചെന്നതും വ്യത്യസ്ത അളവിലുള്ളതുമായ പൈപ്പ് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പല്ലന കെ.വി ജെട്ടി, പല്ലന ഹൈസ്കൂൾ, പല്ലന ചന്ത ഭാഗങ്ങളും കുടിവെള്ളക്ഷാമത്തിെൻറ പിടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.