ദേ​ശ​ത്തോ​ട്​ റോ​ഡ്​ നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ ദേ​ശ​ത്തോ​ട് റോ​ഡ് നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് ഗ്രാ​വ​ൽ വി​രി​ക്കാ​ത്ത​തി​ലും എ​ൻ​ജി​നീ​യ​ർ വി​ഭാ​ഗം നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ട​ഞ്ഞ​ത്. ഗ്രാ​വ​ൽ വി​രി​ച്ച് 10 സെ.​മീ​റ്റ​ർ നീ​ള​മു​ള്ള മെ​റ്റ​ൽ വി​രി​ച്ച് റോ​ളി​ങ്​ ന​ട​ത്ത​ണം. വീ​ണ്ടും അ​ര ഇ​ഞ്ച് മെ​റ്റ​ൽ നി​ര​ത്തി ഗ്രാ​വ​ൽ വി​രി​ച്ച് റോ​ളി​ങ്​ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ എ​സ്​​റ്റി​മേ​റ്റി​ൽ പ​റ​യു​ന്ന​ത്​. അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം. വി​ജി​ല​ൻ​സി​ന്​ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.