ഹരിപ്പാട്: സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജീവനൊടുക്കിയ പ്ളസ് വണ്‍ വിദ്യാര്‍ഥിനി അനശ്വരയുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് വേഗത്തില്‍ നല്‍കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന എസ്.പി.സി പാസിങ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍ പൊലീസ് സേനയിലെ ഭാവി വാഗ്ദാനങ്ങളാണെന്നും പൊലീസില്‍ ഇവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്, എന്‍.സി.സി എന്നിവകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതുപോലെ എസ്.പി.സി കാഡറ്റുകള്‍ക്കും നല്‍കണം. പങ്കെടുത്ത കാഡറ്റുകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഈ വര്‍ഷം 100 സ്കൂളുകളില്‍ കൂടി എസ്.പി.സി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കായംകുളം ശ്രീ വിഠോബ എച്ച്.എസ്.എസ്, പ്രയാര്‍ ആര്‍.വി.എസ്.എം.എച്ച്.എച്ച്.എസ്, മഹാദേവികാട് എസ്.എന്‍.ഡി.പി.എച്ച്.എസ്, പൊത്തപ്പള്ളി കെ.കെ.കെ.വി.എം.എച്ച്.എസ്.എസ്, ഹരിപ്പാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ കാഡറ്റുകളാണ് പങ്കെടുത്തത്. ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, നോഡല്‍ ഓഫിസര്‍ പി.കെ. ഗോപാലന്‍ ആചാരി, കായംകുളം ഡിവൈ.എസ്.പി എന്‍. രാജേഷ്, ഇന്‍സ്ട്രക്ടര്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.